വളരെയധികം കോസ്മെറ്റിക് പ്രോഡക്ടുകൾ എല്ലാം ഉപയോഗിക്കുന്നവരാണ് നമ്മൾ. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകളും ലിക്ബാമുകളും. എന്നാൽ അമിതമായ ഇവയുടെ ഉപയോഗം ചുണ്ടുകൾക്ക് കറുത്ത നിറം നൽകുന്നു. ഇത് മാറുന്നതിനു വേണ്ടി ചുണ്ടുകൾക്ക് സ്പെഷ്യൽ ആക്കി തയ്യാറാക്കിയിട്ടുള്ള ലിപ്പ് സ്ക്രബ്ബുകളും ലഭ്യമാണ്. എന്നാൽ വളരെ നാച്ചുറലായി നമുക്ക് ഒരു ലിപ്ബാം വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അതിനെ നമുക്ക് ആവശ്യം ബീറ്റ് റൂട്ടും നെയ്യും ആണ്.
നമ്മുടെ എല്ലാവരുടെ വീടുകളിലും സ്ഥിരമായി നാം ആഹാരത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് നെയ്യും ബീറ്ററൂട്ടും. നെയ്യ് ഉപയോഗിക്കുന്നതുകൊണ്ട് ചുണ്ടിലെ മുറിവുകൾ ഉണങ്ങുന്നതിനും ഡ്രൈനസ് മാറി ചുണ്ടിന് നല്ല എണ്ണമയം നൽകുന്നതിനും സഹായിക്കും. കാറ്റുകാലത്തുണ്ടാകുന്ന ചുണ്ട് വിണ്ടുകീറൽ നെയ് പുരട്ടുന്നത് വഴി മാറി കിട്ടും. അതുപോലെതന്നെ ചുണ്ടിൽ ഉണ്ടാകുന്ന കറുപ്പ് കളർ പൂർണമായും മാറ്റുന്നതിന് ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള ചുവപ്പുനിറം സഹായിക്കും. കൂടാതെ ഈ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.
ഇതിൽ യാതൊരു തരത്തിലുള്ള കെമിക്കലുകളും ഇല്ലാത്തതിനാൽ കുട്ടികൾക്ക് വരെ വിശ്വാസമായി ഉപയോഗിക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഒരു മീഡിയം സൈസിൽ ഉള്ള ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി ഗ്രേറ്റ് ചെയ്തെടുക്കുകയോ അല്ലെങ്കിൽ ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുകയോ ചെയ്യുക. ശേഷം മിക്സിയിൽ ഇട്ട് അല്പം പോലും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ഇതിന്റെ ജ്യൂസ് മാത്രം അരിച്ചെടുക്കുക. ഇത് ഒരു പാത്രത്തിൽ ഒഴിക്കുക. ഇത് അടുപ്പിൽ വച്ച് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക.
ബീറ്റ്റൂട്ട് ജ്യൂസ് നന്നായി കുറുകി വരുന്ന സമയത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. അതിനുശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇതിലേക്ക് നാലോ അഞ്ചോ ബീൻ വാക്സ് കൂടെ ചേർത്ത് നന്നായി ഇളക്കുക. ഇത് നന്നായി യോജിപ്പിച്ചു വരുന്നതിനുവേണ്ടി രണ്ട് ടേബിൾസ്പൂൺ വെള്ളം കൂടെ ചേർക്കാം. നന്നായി തിളച്ച് കുറുകിയതിനുശേഷം ചൂടാറിയാൽ ഒരു പാത്രത്തിൽ ഒഴിച്ച് സെറ്റ് ആവാൻ വയ്ക്കുക. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.