×

നരച്ച മുടി കറുപ്പിക്കാൻ കാപ്പി പൊടി കൊണ്ടുള്ള നാച്ചുറൽ ഹെയർ ഡൈ..

മുടിയിൽ ഉണ്ടാകുന്ന നര പലരെയും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. സ്ത്രീകളിലും പുരുഷന്മാരിലും വളരെ ചെറുപ്പത്തിൽ തന്നെ മുടി നരക്കുന്ന ഒരു പ്രവണത ഇന്നത്തെ സമൂഹത്തിൽ കണ്ടുവരുന്നുണ്ട്. ജീവിതശൈലിയുടെയും ഭക്ഷണരീതിയുടെയും തൽഫലമായാണ് ഇത് ഉണ്ടാവുന്നത്. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളുടെയും മറ്റും കുറവുകൊണ്ടാണ് മുടി ചെറുപ്പത്തിൽ തന്നെ ഇത്തരത്തിൽ നരച്ചു പോകുന്നത്. നരയെ അകറ്റാൻ വേണ്ടി പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈകളും നാം ഉപയോഗിച്ച് വരുന്നുണ്ട്.

വളരെയധികം ചിലവ് കൂടിയ ഇവ ഉപയോഗിക്കുന്നതുമൂലം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. അലർജി മുടികൊഴിച്ചിൽ തുടങ്ങിയവ വിട്ടുമാറാതെ നമ്മളിൽ നിൽക്കുന്നതിനുള്ള ഒരു കാരണം ഇതുതന്നെയാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഒന്നുമില്ലാതെ തന്നെ വളരെ ലളിതമായ രീതിയിൽ വളരെയധികം എഫക്ട് തരുന്ന ഒരു നാച്ചുറൽ ഹെയർ ഡൈ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. നമ്മുടെ എല്ലാം വീടുകളെ അടുക്കളയിൽ നാം സ്ഥിരം ഉപയോഗിക്കുന്ന ഒന്നാണല്ലോ കാപ്പിപ്പൊടി. കാപ്പിപ്പൊടി ഉപയോഗിച്ച് നമുക്ക് നരച്ച മുടിയെ കറുപ്പിക്കാൻ സാധിക്കും.

കൂടാതെ നരച്ച മുടിയെ കറുപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഹെന്നയും ഉപയോഗിക്കാം. ഇത് ഉപയോഗിക്കുമ്പോൾ മുടി ഡ്രൈ ആയി പോകാൻ സാധ്യതയുണ്ട് അതിനാൽ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള നാച്ചുറൽ ഹെയർ ഡൈ ഉപയോഗിക്കുന്നത് നരച്ച മുടി കറുപ്പിക്കുന്നതിനും മുടി സമൃദ്ധമായി വളരാനും തിളക്കവും സൗമ്യവും ഉള്ള മുടിയിഴകൾ ലഭിക്കുന്നതിനും സഹായിക്കും. തയ്യാറാക്കുന്നതിന് ഓർഗാനിക് കോഫി പൗഡർ തന്നെ ഉപയോഗിക്കുന്നത്.

കൂടുതൽ എഫക്ട് ലഭിക്കുന്നതിന് സഹായിക്കും. മുടിയുടെ കനവും നീളവും അതുപോലെതന്നെ നരച്ച മുടികളുടെ എണ്ണവും അനുസരിച്ച് കാപ്പിപ്പൊടി എടുക്കുക. അരക്കപ്പ് വെള്ളത്തിലേക്ക് നാല് ടേബിൾ സ്പൂൺ കാപ്പിപ്പൊടി ചേർത്ത് തിളപ്പിച്ച നേർപ്പകുതിയാക്കി വറ്റിച്ച് കുറുക്കി എടുക്കുക. ചൂടാറിയതിനു ശേഷം മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ. ഹെയർ പാക്ക് അപ്ലൈ ചെയ്യുന്നതിന് മുൻപ് മുടി നന്നായി ചെറുപയർ പൊടി ഉപയോഗിച്ചു വൃത്തിയാക്കുക.

ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഹെയർ പാക്ക് മുടിയിൽ മുഴുവൻ അപ്ലൈ ചെയ്യുക. അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വെയിറ്റ് ചെയ്തതിനുശേഷം ഇത് സാധാരണ വെള്ളത്തിൽ കഴുകി കളയാം. ഇതിലേക്ക് അല്പം തൈര് കൂടെ ചേർക്കുന്നത് തലയോട്ടിയിലെ ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.