ഫാറ്റി ലിവർ ഉണ്ടാകുന്നത് ഈ ആഹാരം കഴിക്കുന്നത് കൊണ്ടാണ്.

കരളിൽ കഴുപ്പ് അടിഞ്ഞു കൂടിയുണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റിലിവർ. കൊഴുപ്പടങ്ങ ആഹാരം കഴിക്കുന്നതിലൂടെ മാത്രമല്ല മധുരമുള്ള ആഹാരങ്ങൾ ധാരാളമായി കഴിക്കുന്നതും അന്നജത്തിന്റെ അളവ് കൂടുതലുള്ള ആഹാരങ്ങൾ കഴിക്കുന്നതും ഫാറ്റി ലിവറിന് കാരണമാകുന്നു. ഇന്ന് നമ്മുടെ സമൂഹത്തിൽ 40 പേരെ എടുത്തുകഴിഞ്ഞാൽ അതിൽ 10 പേർക്കും ഈ അസുഖം ഉള്ളതായി കാണാൻ സാധിക്കും. ഷുഗറിന് അംശം കൂടുതലുള്ള പഴങ്ങൾ കഴിച്ചാലും ഫാറ്റി ലിവർ വരും. ഫാറ്റി ലിവറിന്റെ തൊട്ടടുത്ത അവസ്ഥയാണ് ഫൈബ്രോസിസ്. മൂന്നാമത്തെ ഘട്ടത്തെ പറയുന്നത് ലിവർ സിറോസിസ് എന്നാണ്.

ശരിയായ രീതിയിൽ ഭക്ഷണം കണ്ട്രോൾ ചെയ്യുകയും കൃത്യമായി വ്യായാമങ്ങൾ ചെയ്യുകയും ആണെങ്കിൽ ഈ അവസ്ഥയെ മറികടക്കാൻ നമുക്ക് സാധിക്കും. റീജനറേറ്റീവ് പ്രൊഡക്ഷൻ ഉള്ള ഒരു അവയവമാണ് കരൾ. അതിനാൽ തന്നെ മുറിച്ചു കളഞ്ഞാലും ഇത് വീണ്ടും വളരും. നമ്മുടെ മൊത്തം ശരീരഭാരത്തിന്റെ ഒരു ഭാഗം വഹിക്കുന്നത് കരളാണ്. നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും കരളിന്റെ പ്രവർത്തനം ആവശ്യമാണ്. നമ്മുടെ ശരീരത്തിന് വേണ്ട രോഗപ്രതിരോധശേഷി നൽകുന്നതിന് കരളിന്റെ കോശങ്ങൾക്ക് സാധിക്കും. അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകൾ അകറ്റാനും.

മെറ്റബോളിസം ശരിയായ രീതിയിൽ ആക്കുന്നതിനും കരളിന്റെ പ്രവർത്തനം സഹായിക്കുന്നു. കൂടാതെ നാം കഴിക്കുന്ന പ്രോട്ടീനുകളെ വിഘടിപ്പിച്ച് അതിലുണ്ടാകുന്ന മാലിന്യങ്ങൾ പുറന്തള്ളുന്നത് കരളാണ്. ഞാൻ പൊതുവായി കഴിക്കുന്ന പലഹാരങ്ങളിൽ അടങ്ങിയിട്ടുള്ള ഫ്രൂക്ട്ടോസ് എന്ന പദാർത്ഥമാണ് ഫാറ്റി ലിവറിന് കാരണമാകുന്നത്. നാം കഴിക്കുന്ന ബേക്കറി പലഹാരങ്ങളിലും ചില പഴങ്ങളിലും എല്ലാം ഇത് അടങ്ങിയിട്ടുണ്ട്. കൊഴുപ്പടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത് പോലെ തന്നെയാണ് ഇതും. അതിനാൽ പഴങ്ങൾ കഴിക്കുമ്പോൾ എപ്പോഴും കഷണങ്ങളാക്കി കഴിക്കാൻ ശ്രദ്ധിക്കുക.

ജ്യൂസ് ആക്കി കഴിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള ഫൈബറുകൾ എല്ലാം തന്നെ നഷ്ടമാവും. അതുപോലെതന്നെ നാം കഴിക്കുന്ന മറ്റു ആഹാരങ്ങളാണ് മൈദ കൊണ്ട് ഉണ്ടാക്കുന്ന ബിസ്ക്കറ്റ് ബണ്ണ് പൊറോട്ട തുടങ്ങിയവ. ഇവയുടെ ഉപയോഗവും നിയന്ത്രിക്കുകയാണെങ്കിൽ നമുക്ക് ഫാറ്റി ലിവർ തടയാൻ സാധിക്കും. കൂടാതെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗവും താരതമ്യേന കുറയ്ക്കേണ്ടതുണ്ട്. ഭക്ഷണത്തിന്റെ കൂടെ ലീഫി വെജിറ്റബിൾസ് എഗ്ഗ് സാലഡ് എന്നിവ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ചെറു മത്സ്യങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.