×

സ്ഥിരമായി ഈ ജ്യൂസ് കുടിക്കുന്നവർക്ക് ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം..

നമ്മുടെ എല്ലാം ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത് ആരോഗ്യത്തിനാണ്. അതിനാൽ തന്നെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി നാം പലതരത്തിലുള്ള ഡയറ്റുകളും മറ്റും ചെയ്യാറുണ്ട്. അതുപോലെതന്നെയാണ് കൃത്യമായ വ്യായാമങ്ങളും ചെയ്യുന്നത്. ആരോഗ്യ സംരക്ഷണത്തിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഭക്ഷണം. ഡയറ്റിനു വേണ്ടിയും അല്ലാതെയും നാം പലതരത്തിലുള്ള ജ്യൂസുകളും ഉപയോഗിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഹെൽത്തി ഡ്രിങ്കിനെ പറ്റിയാണ് ഇവിടെ പറയുന്നത്. ഈത്തപ്പഴം ക്യാരറ്റ് ചെറുനാരങ്ങ എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെ പറ്റിയാണ് .

പറയാൻ പോകുന്നത്. ഈ മൂന്ന് ഘടകങ്ങളും വളരെയധികം ആരോഗ്യ ഗുണമുള്ളതാണ്. അതിനാൽ തന്നെ ഇവ മൂന്നും ഒരുമിച്ച് കഴിക്കുന്നത് കൊണ്ട് ആരോഗ്യഗുണം കൂടുതൽ കിട്ടുന്നു. 50 ഗ്രാം ഈത്തപ്പഴം വെള്ളത്തിൽ കുതിർത്ത് എടുക്കുക. പിന്നെ അളവ് കൂട്ടണമെങ്കിൽ കൂട്ടാം അത് നമ്മുടെ രുചിക്ക് അനുസരിച്ച് ആകാം. അതുപോലെതന്നെ രണ്ടു വലിയ ക്യാരറ്റ് തൊലി കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. കുരു കളഞ്ഞ ഈത്തപ്പഴവും കഷണങ്ങളാക്കിവെച്ച ക്യാരറ്റും മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. അരിച്ചെടുത്തു അരിച്ചെടുക്കാതെയോ നമ്മുടെ ഇഷ്ടാനുസരണം.

ഇത് കുടിക്കാം. അരിക്കാതെ കുടിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. അരിക്കാതെ കുടിക്കുമ്പോഴാണ് നമുക്ക് അതിലുള്ള ഫൈബർ കണ്ടന്റ് ധാരാളമായി ലഭിക്കുകയുള്ളൂ. ഇത്തരത്തിൽ അടിച്ചെടുത്ത ജൂസിലേക്ക് അര മുറി ചെറുനാരങ്ങയുടെ നീരും ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കുക. കുട്ടികൾക്കും പ്രായമായവർക്കും ഒരുപോലെ കുടിക്കാവുന്ന ഈ ജ്യൂസ് പ്രമേഹ രോഗികൾക്കും കുടിക്കാവുന്നതാണ്.

ഈ ജ്യൂസിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. കൂടാതെ ഇതിൽ ഫൈബർ കണ്ടന്റ് അടങ്ങിയിട്ടുള്ളതിനാൽ ദഹനവും എളുപ്പമാക്കുന്നു. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി നിലനിർത്താനും ദിവസവും ഈ ജ്യൂസ് കുടിക്കാം.

കൂടാതെ ദിവസവും ഈ ജ്യൂസ് കുടിക്കുന്നവരിൽ നിറം വർദ്ധിക്കുന്നതിനും സഹായിക്കുന്നുണ്ട്. നമ്മുടെ ഡയറ്റ് പ്ലാനിൽ എല്ലാം ചേർക്കാൻ പറ്റിയ ഒരു അടിപൊളി ഹെൽത്തി ഡ്രിങ്ക് ആണ് ഇത്. ഇതിൽ പഞ്ചസാരയോ മറ്റോ ചേർക്കുന്നില്ല. ഈത്തപ്പഴത്തിൽ ഉണ്ടാകുന്ന നാച്ചുറൽ ആയുള്ള മധുരം മാത്രമാണ് ഈ ജ്യൂസിൽ ഉള്ളത്. അതിനാൽ തന്നെ പ്രമേഹ രോഗികൾക്കും ധൈര്യമായി ഉപയോഗിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.