കാലുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇതൊന്നു ചെയ്തു നോക്കൂ.

മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നത് പോലെ തന്നെ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് കൈകാലുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കുക എന്നത്. ആധുനിക സൗകര്യങ്ങൾ വളരെയധികം ഉള്ള നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ കൈകളുടെയും കാലുകളുടെയും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് പലതരത്തിലുള്ള മാർഗങ്ങളും ഉണ്ട്. പലരും ബ്യൂട്ടിപാർലറുകളിൽ പോയി കൈകളുടെയും കാലുകളുടെയും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി മാനിക്യുർ പെടിക്യുർ തുടങ്ങിയ ട്രീറ്റ്മെന്റ് ചെയ്യുന്നു. ഇതിനെല്ലാം വളരെയധികം പണം ചെലവാക്കേണ്ടതുണ്ട്.

എന്നാൽ ഒരു രൂപ പോലും ചിലവില്ലാതെ നമ്മുടെ വീട്ടിൽ നാം സ്ഥിരം ഉപയോഗിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഇത് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കും. ഒരു വ്യക്തിയുടെ വൃത്തി അറിയാമെങ്കിൽ ആ വ്യക്തിയുടെ കാലുകൾ നോക്കിയാൽ മതി എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. കൈ കാലുകൾ വൃത്തിയായി സൂക്ഷിക്കുന്ന ആൾ പൂർണ ആരോഗ്യവാൻ ആയിരിക്കും. അതിനാൽ നമ്മുടെ ശരീരം വൃത്തിയാക്കുന്ന പോലെ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണ് കയ്യും കാലും വൃത്തിയാക്കി വെക്കേണ്ടത്. കാലുകൾ സിനിമ നടികളുടെ കാലുകൾ പോലെ തിളങ്ങുന്ന കാലുകൾ ആക്കി മാറ്റുവാൻ.

വീട്ടിൽ തന്നെ ചില പൊടിക്കൈകൾ നമുക്ക് പ്രയോഗിക്കാം. ഇതിനായി നമുക്ക് ആവശ്യമുള്ളത് രണ്ടു സാധനങ്ങളാണ്. ദിവസവും രാവിലെ നാം പല്ലു തേക്കാൻ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റും. ഒരു കഷണം ചെറുനാരങ്ങയും. ടൂത്ത് പേസ്റ്റ് നല്ല ഒരു ബ്ലീച്ച് ആയി നമുക്ക് ഇവിടെ ഉപയോഗിക്കാം. ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആസിഡു ഗുണം കറുത്ത പാടുകളെ അകറ്റുന്നതിനും അഴുക്ക് നീക്കുന്നതിനും സഹായിക്കും. കാലുകൾ നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം അല്പം ടൂത്ത്പേസ്റ്റ് എടുത്ത് ചെറുനാരങ്ങ അതിൽ മുക്കി കാലുകൾ നന്നായി മസാജ് ചെയ്തു കൊടുക്കുക.

20 മിനിറ്റ് ഇങ്ങനെ ചെയ്ത ശേഷം ഉണങ്ങാൻ വയ്ക്കുക. അതിനുശേഷം നന്നായി കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ മൂന്ന് പ്രാവശ്യം എങ്കിലും ഇങ്ങനെ ചെയ്യുന്നത് കാലുകളുടെ നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഇത് ഉപയോഗിക്കുമ്പോൾ ഒരു ചെറിയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നഖങ്ങളുടെ ഇടയെല്ലാം ഉരച്ചു വൃത്തിയാക്കണം. ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കാലിൽ മുറിവുകൾ ഒന്നും തന്നെ ഉണ്ടാകുവാൻ പാടില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.