ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും പ്രമേഹ രോഗികളാണ്. ഏതൊരു അസുഖവുമായി ബന്ധപ്പെട്ട ആശുപത്രികളിൽ ചെന്ന് പരിശോധന നടത്തിയാലും ആദ്യം ചെക്ക് ചെയ്യുന്നത് ഷുഗർ ലെവലും പ്രഷർ ലെവലും ആയിരിക്കും. കാലങ്ങളായി ഷുഗറിന് മരുന്നു കഴിക്കുന്നവരാണ് പലരും. നമ്മുടെ ശരീരത്തിലെ എച്ച് ബി എ വൺ സി ലെവൽ ഏഴിന് മുകളിൽ ആണെങ്കിൽ ഡയബറ്റിക്കിലാണ് എന്ന് പറയാം. ഭക്ഷണരീതിയും ജീവിതശൈലിയും കാരണം വന്ന് പെടുന്ന അസുഖമാണ് ഇവ. ധാരാളമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും മുതിര പലഹാരങ്ങളും ശീതബാനീയങ്ങളും ധാരാളം ഉപയോഗിക്കുന്നത് കൊണ്ടും.
വ്യായാമം ഇല്ലാത്ത ജീവിതരീതികൊണ്ടും ആളുകളിൽ ഷുഗർ ലെവൽ വർദ്ധിക്കാൻ കാരണമാകുന്നു. ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങളാണ്. ഭക്ഷണം നിയന്ത്രിക്കുന്നതിനോടൊപ്പം മരുന്നും തുടരുമ്പോൾ കൂടുതൽ ഫലം ലഭിക്കും. തവിടുള്ള അരികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക കൂടാതെ ബ്രൗൺ റൈസ്, റാഗി, ഓട്സ് ബാർലി തുടങ്ങിയ ധാന്യങ്ങൾ ധാരാളമായി ഉപയോഗിക്കുക. ഇതിൽ ധാരാളം പ്രോട്ടീനുകളും ഫൈബർ കണ്ടന്റും അടങ്ങിയിട്ടുള്ളതിനാൽ ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിന് സഹായിക്കും.
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നതിനെയാണ് ഗ്ലൈസീമിക് ഇൻഡക്സ് എന്ന് പറയുന്നത്. അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ ഗ്ലൈസി ഇൻഡക്സ് കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. ധാരാളമായി ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഇതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. അതുപോലെതന്നെ നട്സ് കഴിക്കുന്നതും പയറുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ്. മധുരം കുറവുള്ള പഴങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് ബെറിസ് പോലുള്ളവയാണ് .
ഏറ്റവും നല്ലത്. ധാരാളം വൈറ്റമിൻസും പ്രോട്ടീനും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പഴങ്ങൾ ജ്യൂസ് അടിച്ചു കഴിക്കാതെ കഷ്ണങ്ങൾ ആക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കൂടാതെ ഭക്ഷണത്തിൽ ധാരാളം ഉലുവ കറുവപ്പട്ട തുടങ്ങിയവ ചേർക്കുന്നത് നല്ലതാണ്. ഇവ ശരീരത്തിൽ ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഇതിലൂടെ ഷുഗർ ലെവൽ കൺട്രോൾ ചെയ്യാൻ സാധിക്കും.
ഇതുപോലെതന്നെ വൈറ്റ് റൈസ്, ശീതള പാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ, മൈദ ഉപയോഗിച്ചിട്ടുള്ള പല പലഹാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ നമ്മുടെ ജീവിതത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കേണ്ട ഒന്നാണ് മദ്യപാനവും പുകവലിയും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.