പൊതുവായി സ്ത്രീകളിൽ പലതരത്തിലുള്ള വേദനകളും കണ്ടു വരാറുണ്ട്. കഴുത്തുവേദന തലവേദന വയറുവേദന നടുവേദന തുടങ്ങി പലതരം വേദനകൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് നമ്മുടെ വീട്ടിലെ സ്ത്രീകൾ. എന്തുകൊണ്ടാണ് വിട്ടുമാറാത്ത ഇത്തരം വേദനകൾ വരുന്നത് എന്ന് പലപ്പോഴും ആരും തന്നെ ചിന്തിക്കാറില്ല.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ സ്ഥിരമായി നിൽക്കുന്ന വേദന കൂടുതലാണ്. സ്ത്രീകൾ ഇതിനെ ചികിത്സ തേടുന്നത് വളരെ ചുരുക്കമാണ് കാരണം ഇത്തരം വേദനകൾ അവരുടെ ജീവിതചര്യയുടെ ഒരു ഭാഗമായി അവർ കാണുകയാണ്. അതിനാൽ തന്നെ ഇത്തരം വേദനകൾ ഉണ്ടാകുമ്പോൾ .
പുറത്തു പറയാൻ മടിക്കുകയും വേണ്ട ചികിത്സ കിട്ടാതെ പോവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഫൈബ്രോമയാൾജിയ മൈഗ്രൈൻ തുടങ്ങിയവ സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്. ഇത്തരത്തിലുള്ള വേദനകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മയോഫിഷ്യൽ പെയിൻ. കഴുത്തിലെയും മുതുകിലേയും പേശികൾക്ക് ഉണ്ടാകുന്ന വേദനയാണ് ഇത്. ഇത് പേടിക്കേണ്ട ഒരു അസുഖമല്ല റസ്റ്റ് എടുത്താൽ മാറുന്ന ഒരു അസുഖമാണ്. കൂടുതലായി ജോലി ചെയ്യുന്നവരിലും കുനിഞ്ഞു നിന്ന് ജോലി ചെയ്യുന്നവരിലും ഇത് സാധാരണയായി കൊണ്ടുവരാറുണ്ട്.
ജോലിചെയ്യുന്ന പൊസിഷനിൽ മാറ്റം വരുത്തിയാൽ ഈ വേദന ഇല്ലാതാക്കാൻ സാധിക്കും. എക്സസൈസ് ചെയ്യുന്നതിലൂടെ ഈ വേദന പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. നാം സ്ഥിരമായി പാത്രം കഴുകുന്ന സിംഗിന്റെ ഉയരവും ഉപയോഗിക്കുന്ന ചൂലിന്റെ നീളവും ഇത്തരം പേശി വേദനകളുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്. ഇത്തരത്തിലുള്ള മറ്റൊരു വേദനയാണ് ഫൈബ്രോമയാൾജിയ. ശരീരത്തിന്റെ ഒരു ഭാഗത്തുനിന്നും പല ഭാഗത്തേക്ക് ആയി പടരുന്ന ഈ വേദന സ്ഥിരമായി ചിലരിൽ കണ്ടുവരുന്നുണ്ട്. ഫൈനൽ കോഡുമായി ബന്ധപ്പെട്ട രോഗം ആയതിനാൽ തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ പൂർണമായും.
ഭേദമാക്കാവുന്നതാണ്. കൂടാതെ പ്രസവം കഴിഞ്ഞ സ്ത്രീകളിൽ പൊതുവായി കണ്ടുവരുന്നതാണ് നടുവേദന. ഇത് വയറിലെ മസിലുകൾ അകലുന്നത് കൊണ്ടുള്ള വേദനയോ അല്ലെങ്കിൽ ഡിസ്ക് തള്ളിയത് കൊണ്ടുള്ള വേദനയോ ആകാനാണ് സാധ്യത. കൂടാതെ കാൽസ്യം വൈറ്റമിൻ ഡി തുടങ്ങിയവയുടെ അഭാവം മൂലവും ഇത്തരം വേദനകൾ ഉണ്ടാകാറുണ്ട്. ഇത് തടയുന്നതിന് പ്രസവാനന്തരം എക്സസൈസുകൾ ചെയ്യുകയും റെഗുലർ ആക്ടിവിറ്റീസ് ചെയ്യുകയും.
പോഷകാഹാരങ്ങൾ കഴിക്കുകയും ചെയ്യണം. അതുപോലെ സ്ത്രീകളിൽ പൊതുവായി കണ്ടുവരുന്ന മറ്റൊരു വേദനയാണ് മൈഗ്രേൻ തലവേദന. കൂടാതെ എല്ലാ തലവേദനയും മൈഗ്രേൻ തലവേദന ആകണമെന്നില്ല അതിനാൽ ലക്ഷണങ്ങൾ പരിശോധിച്ചു വേണം രോഗം നിർണയിക്കാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.