ഇനിമുതൽ സോപ്പ് പുറത്തുനിന്നും വാങ്ങി വെറുതെ പൈസ കളയണ്ട ആവശ്യമില്ല.

നമ്മുടെയെല്ലാം നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു സാധനമാണ് സോപ്പ്. അണിനശീകരണത്തിന് നമുക്ക് സോപ്പ് അത്യാവശ്യമാണ്. മാർക്കറ്റിൽ നിന്നും നമുക്ക് പലതരത്തിലുള്ള സോപ്പുകൾ വാങ്ങിക്കാൻ കഴിയും. എന്നാൽ ഗുണവും ആരോഗ്യത്തിന് ഹാനികരവും അല്ലാത്ത സോപ്പുകൾ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.

തുളസി ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ സോപ്പ് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇതിനെ നമുക്ക് ആവശ്യമായിട്ടുള്ളത് തുളസിയാണ്. ഒരു പിടിയോളം തുളസി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അധികം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ശേഷം അരിച്ചെടുക്കുക.

സോപ്പ് ബേസ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ഇത് ഡബിൾ ബോയിലിങ് ചെയ്തു ഉരുക്കിയെടുക്കാം. നന്നായി ഉരുക്കിയെടുത്ത സോപ്പ് ബേസ് അടുപ്പിൽ നിന്നും വാങ്ങി വെച്ച് അരച്ചെടുത്ത തുളസി നീര് അതിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിൽ പ്രത്യേകിച്ച് എസൻസുകളോ കളറോ ചേർക്കേണ്ട.

ആവശ്യമില്ല. നാച്ചുറലായി തന്നെ തുളസി ഉപയോഗിച്ച് ഇത്തരം സോപ്പുകൾ ഉണ്ടാക്കിയെടുക്കാം. മിക്സ് ചെയ്തെടുത്ത സോപ്പ് ബേസ് ട്രെയിൽ ഒഴിച്ച് രണ്ടു മണിക്കൂർ തണുക്കാൻ വയ്ക്കുക. ഇത് ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല. രണ്ടു മണിക്കൂറിനു ശേഷം സോപ്പ് പുറത്തെടുത്ത് ഉപയോഗിക്കാം. ചിലവു കുറഞ്ഞ രീതിയിൽ തന്നെ സ്കിന്നിനു .

അലർജി ഒന്നും ഉണ്ടാകാത്ത നാച്ചുറൽ ആയുള്ള സോപ്പുകൾ ഇത്തരത്തിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. തുളസിക്ക് പകരം കറ്റാർവാഴ, പപ്പായ തുടങ്ങിയ പഴങ്ങളോ മറ്റോ ഉപയോഗിക്കാം. ഇത് നല്ല ബിസിനസ് മാർഗ്ഗം കൂടി ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment