×

നിങ്ങൾക്ക് നല്ല കട്ടിയുള്ള ഭംഗിയുള്ള പുരികം വേണോ. ഈ കാര്യങ്ങൾ ചെയ്താൽ മതി.

സ്ത്രീ സൗന്ദര്യത്തിന്റെ മറ്റൊരു ഭാവമാണ് പുരികങ്ങളുടെ അഴക്. ഇടതൂർന്നു കറുപ്പ് നിറത്തിലുള്ള പുരികങ്ങൾ സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്ന ഒന്നാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ടും പുരികങ്ങൾ കൊഴിയുന്ന അവസ്ഥയിലാണ് പല സ്ത്രീകളും. കട്ടിയുള്ള കറുത്തരികങ്ങൾ ലഭിക്കുവാനായി നമുക്ക് വീട്ടിൽ തന്നെ ചില മാർഗ്ഗങ്ങൾ ചെയ്യാൻ സാധിക്കും. ഇന്നത്തെ സമൂഹത്തിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും.

ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരാണ്. ആവണക്കെണ്ണയാണ് നമ്മൾ ഇതിന് ഉപയോഗിക്കുന്നത്. വെളുത്ത ആവണക്കെണ്ണയും മഞ്ഞ ആവണക്കെണ്ണയും ഉണ്ട്. രണ്ടിനും ഒരേ ഗുണങ്ങളാണ് ഉള്ളത്. ഇത് കട്ടി കൂടിയ എണ്ണ ആയതിനാൽ ഇത് നേരിട്ട് ഉപയോഗിക്കുവാൻ സാധിക്കില്ല. അതിനാൽ ഒരു സ്പൂൺ ആവണക്കെണ്ണയിലേക്ക് ഒരു സ്പൂൺ ചെറിയ ഉള്ളിയുടെ നീര് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഉള്ളിനീരിൽ സൾഫറും കാൽസ്യവും.

അടങ്ങിയിട്ടുള്ളതിനാൽ ഇത് രോമവളർച്ചയ്ക്ക് സഹായിക്കും. ഇതിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷിക്കും വളരെ നല്ലതാണ്. അതിനാൽ അണുബാധയെ തടയുന്നതിന് ഉള്ളിനീര് സഹായിക്കും. കൂടാതെ ഇത് പുരികത്തിൽ മാത്രമല്ല കുറച്ച് അധികം എടുക്കുകയാണെങ്കിൽ നമുക്ക് തലയിലും പുരട്ടാം ഇത് വഴി മുടികൊഴിച്ചിൽ തടയാൻ സാധിക്കും.

രാത്രി ഉറങ്ങുമ്പോൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ പുരികം കൊഴിയുന്നത് തടയാൻ സാധിക്കും. കൂടാതെ പാൽപ്പാടയും ഇതിനായി ഉപയോഗിക്കാം. അര ടീസ്പൂൺ പാൽപ്പാട യിലേക്ക് ഒരു ടീസ്പൂൺ ആവണക്കെണ്ണ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് 10 മിനിറ്റ് പുരികത്തിൽ തേച്ചതിനുശേഷം കഴുകി കളയാം. അല്ലെങ്കിൽ രാത്രി ഉറങ്ങുന്ന സമയത്ത് പുരട്ടി രാവിലെ കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇടതൂറുന്ന പുരികങ്ങൾ സ്വന്തമാക്കാം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.

Leave a Comment