ഭക്ഷണം കഴിച്ചയുടൻ ടോയ്‌ലറ്റിൽ പോകാൻ തോന്നാറുണ്ടോ? ഐ ബി എസ് പൂർണമായും ഇല്ലാതാക്കാം.

ഭക്ഷണം കഴിച്ചു ഉടനെ ടോയ്‌ലറ്റിൽ പോകണമെന്ന് തോന്നാറുണ്ടോ? ഈ അവസ്ഥയാണ് ഐ ബി എസ്. ഭക്ഷണം കഴിച്ച് അത് ദഹനത്തിന് ശേഷം
മലദ്വാരത്തിൽ എത്തുന്നത് വരെയുള്ള പ്രോസസ്സിനെ പറയുന്ന പേരാണ് പേരിസ്റ്റാടിക് മൊമെന്റ്. ഇതിന് സ്വാധീനിക്കുന്ന ഒരു ഹോർമോൺ ആണ് സെററ്റോണിന് എന്ന് പറയുന്ന ഹോർമോൺ. സെറാട്ടോണിൻ നമ്മുടെ ശരീരത്തിൽ കുറയുന്നതുമൂലം അത് പേരിസ്റ്റടിക് മൊമെന്റ് കുറയ്ക്കും.

അമിതമായ മലബന്ധം, അല്ലെങ്കിൽ ഭക്ഷണം കഴിച്ചയുടൻ വയറിളക്കം പോലെ ഉണ്ടാവുക എന്നി രണ്ട് രീതിയിൽ ഐ ബി എസ് കാണാം. സെറാടോണിന്റെ അളവ് കുറയുന്നത് മലബന്ധം ഉണ്ടാകും, ഇതിന്റെ അളവ് കൂടുന്നതുമൂലം ആണ് ഐ ബി എസ് കാരണമുള്ള വയറിളക്കം ഉണ്ടാകുന്നത്. ഐ ബി എസ് ഉണ്ടാകാനുള്ള മറ്റൊരു കാരണം ബാക്റ്റീരിയയുടെ ഇൻഫെക്ഷൻ ആണ്. ഇത് ചുരുങ്ങിയ കാലയളവിലേക്ക് മാത്രമായിരിക്കും ഉണ്ടാവുക.

എന്നിട്ട് മാറും. അതല്ലെങ്കിൽ വയറിലെ ചീത്ത ബാക്റ്റീരിയ കൂടുന്നത് ഐ ബി എസ് ഉണ്ടാവാൻ കാരണമാകും. ചില ആൾകാരിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ധവും ഐ ബി എസിന് കാരണമാകും.ടോയ്‌ലറ്റിൽ പോയി കഴിഞ്ഞാൽ സാറ്റിസ്‌ഫാക്ഷൻ ഇല്ലാത്ത അവസ്ഥ, ഇടയ്ക്കിടക് ടോയ്‌ലറ്റിൽ പോകാൻ തോന്നുക, ഇത്തരം കാര്യങ്ങൾ അവഗണിച്ചാൽ മലത്തിന്റെ നിറം മാറി കറുപ്പ് നിറം ആയി മാറുന്ന സ്റ്റേജിലേക്ക് മാറുകയും ചെയ്യുന്നു.

ഐ ബി എസ് കാരണം മലബന്ധം ഉണ്ടാകുന്നവർക്ക് അത് ഒഴിവാക്കാനായി ഭക്ഷണത്തിൽ ഫൈബർ കൂടുതലുള്ള കണ്ടന്റ് കഴിക്കുക. നാരുകൾ അടങ്ങിയിട്ടുള്ള വാഴ പിണ്ടി പോലുള്ള ഭക്ഷണങ്ങൾ, ചെറുപഴം പോലുള്ളവ കഴിക്കുക. ഇതിലൂടെ ഐ ബി എസ് മൂലമുണ്ടാകുന്ന മലബന്ധം മാറ്റിഎടുക്കാൻ പറ്റും. ഐ ബി എസ് കാരണമയുണ്ടാകുന്ന വയറിളക്കം ഉണ്ടാകുന്നവർ എരുവ് കൂടുതലുള്ള സ്‌പൈസായിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക, നോൺ വെജ് കുറയ്ക്കുക എന്നി കാര്യങ്ങൾ ശ്രദ്ധിക്കുക. പാൽ കഴിക്കുന്നത് കുറച് നോക്കുക, ലാക്ടോസ് ഇന്റോലെറൻസ് ഉണ്ടോ എന്ന് അത്തരത്തിൽ പരിശോധിക്കുക. കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ താഴെ കാണുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.