അലർജി മാറ്റാൻ ഇതൊരു സ്പൂൺ കഴിച്ചാൽ മതി

പ്രായഭേദമന്യേ എല്ലാവരിലും കാണുന്ന ഒന്നാണ് അലര്ജി. അലര്ജികാരണം പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. എങ്കിലും എല്ലാവരും പ്രോപ്പർ ആയി ചികിത്സ രീതികൾ നോക്കാറില്ല. നമ്മുടെ ശരീരത്തിൽ പുറത്തുനിന്നു എന്തെങ്കിലും ഒരു വസ്തു കടന്നു വന്നാൽ ശരീരം അതിനെ പുറത്തു കളയാൻ നോക്കുന്നു, ഇതിനെയാണ് അലര്ജി എന്നു പറയുന്നത്. അലര്ജിയുടെ പ്രധാന കാരണം പാരമ്പര്യമാണ്. പ്രധാനമായും അലര്ജി ഉണ്ടാക്കുന്ന വസ്തുക്കൾ പൊടിയോ, പൂമ്പോടിയോ, പൂപ്പലുകളോ ആണ്. സീസണൽ അലര്ജി ഉള്ളവരും ഉണ്ട് എല്ലാ സമയത്തും അലര്ജി ഉള്ളവരും ഉണ്ട്.

ഭക്ഷണത്തോട് അലര്ജി കാണിക്കുന്നവരുണ്ട്. ചെറിയ ചൊറിച്ചിൽ, വയറിളക്കം എന്നിവ ഇതുമൂലം ഉണ്ടാകാം. തുമ്മൽ, ചൊറിയുക, കണ്ണ് ചൊറിയുക, എന്നിവയൊക്കെ അലര്ജിമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ഐ ജി ഇ ടെസ്റ്റ്‌ ചെയ്യുന്നതിലൂടെ അലര്ജി തിരിച്ചറിയാൻ കഴിയും. ഏതു വസ്തുവോടാണ് അലര്ജി ഉണ്ടെന്ന് സംശയിക്കുന്ന വസ്തു ചെറിയ രീതിയിൽ സ്പർശിക്കാൻ അല്ലെങ്കിൽ ഭക്ഷണമാണെങ്കിൽ കഴിക്കാൻ കൊടുത്ത് അതിനോട് അലര്ജിയാണോ എന്ന് ഉറപ്പിക്കാം. പിന്നീട് നമ്മുടെ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റമാണ്. തടി കൂടുതലുള്ളവരിൽ ദഹനം പ്രോപ്പർ ആയി നടക്കാതെ വരുമ്പോൾ ഇത്തരം.

പ്രശ്നങ്ങളുണ്ടാകുന്നു. അലര്ജി ഉള്ളവർക്ക് കഴിക്കാവുന്ന നല്ല ഭക്ഷണമാണ് തേൻ. തേൻ കഴിച്ചാൽ ഏതെങ്കിലും തരത്തിൽ അലര്ജി ഉണ്ടെങ്കിൽ അതിലൂടെ അലര്ജി കുറയ്ക്കാൻ സാധിക്കും. കുറുസെറ്റിൻ ലഭിക്കുന്നത് അലര്ജി കുറയ്ക്കാൻ സഹായിക്കും. ഉള്ളിയിൽ ഇതടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഉള്ളി ഉൾപെടുത്തുന്നത് നല്ലതാണ്. പൈനാപ്പിൾ, പേരയ്ക്ക, പച്ചക്കറികൾ എന്നിവ ധാരാളമായി കഴിക്കുക. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം വിറ്റാമിൻ ഡി ആവശ്യത്തിന് കിട്ടുന്നുണ്ടോ എന്ന് നോക്കുക. ആവശ്യത്തിന് വിറ്റാമിൻ ഡി ഇല്ലയെങ്കിൽ അത് മുക്കസ് മെമ്ബ്രയിനിന്റെ ശക്തി കുറയ്ക്കുന്നു.

നട്സ്, നത്തോലി പോലുള്ള ചെറു മത്സ്യങ്ങൾ കഴിക്കുക. പിന്നീട് വേണ്ടത് വിറ്റാമിൻ ഇ യാണ്. നമ്മുടെ ശരീരത്തിനാവശ്യമായ ധാതുക്കൾ, പോഷകങ്ങൾ ആവശ്യമാണ്. ഇതൊക്കെ ഭക്ഷണത്തിലൂടെ കിട്ടാൻ വേണ്ട ഭക്ഷണ പഥാർത്ഥങ്ങൾ കഴിക്കുക. കൂടുതൽ അറിയാൻ നിങ്ങൾക്ക് താഴെ കാണുന്ന വീഡിയോ ക്ലിക്ക് ചെയ്താൽ മതി.