മൂത്രത്തിൽ കല്ല് പൂർണമായും തടഞ്ഞു നിർത്താം ഇങ്ങനെ ചെയ്താൽ

കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് എന്ന് പറയുന്നത് നമ്മുടെ കിഡ്നിയിൽ ഉണ്ടാകുന്ന കല്ലുകളാണ്. പലതരത്തിലുള്ള കല്ലുകൾ ഉണ്ട് കാൽസ്യം കല്ലുകൾ. ഓക്സിലേറ്റ് കല്ലുകൾ തുടങ്ങിയവ. കല്ലുകളിൽ പല വ്യത്യാസങ്ങളും കാണാറുണ്ട്. വലിപ്പം കൂടിയ കല്ലുകൾ കല്ലുകളുടെ സ്ഥാനം എന്നിവ സ്കാനിങ്ങിലൂടെ കണ്ടെത്തേണ്ടതാണ്. പലകാരണങ്ങൾ കൊണ്ട് മൂത്രത്തിൽ കല്ല് വരാം. പ്രധാനമായും വെള്ളം തീരെ കുടിക്കാത്തതു കൊണ്ട് മൂത്രത്തിൽ കല്ല് വരാം. പ്രോട്ടീൻസ് കാൽസ്യം എന്നിവ കൂടുതലായും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ടും ഇത്തരത്തിൽ കിഡ്നി സ്റ്റോൺ വരാം.

വേനൽക്കാലങ്ങളിൽ കൂടുതലായും മൂത്രത്തിൽ കല്ല് വരാനുള്ള കാരണം എന്ന് പറയുന്നത് ഡീഹൈഡ്രേഷൻ ആണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ വെള്ളം കിട്ടാതിരിക്കുമ്പോൾ കാൽസ്യം ഓക്സിലേറ്റുകളും മറ്റു വേണ്ടാത്ത ലവണങ്ങളും മൂത്രത്തിലൂടെ പോകുന്നില്ല. ഇത്തരത്തിൽ കാൽസ്യം ഓക്സിലേറ്റുകൾ അടിഞ്ഞു കൂടുന്നു. ഇടതു സൈഡിലും വലതു സൈഡിലും മൂത്രത്തിൽ കല്ല് വരാം അതിനനുസരിച്ച് വേദനയും മാറാം. മൂത്രത്തിൽ കളർ വ്യത്യാസം ഉണ്ടാവുക, മൂത്രത്തിന്റെ രക്തത്തിന്റെ അംശം ഉണ്ടാവുക. മൊത്തത്തിൽ കല്ല് മൂത്രം ഒഴിക്കുമ്പോൾ തന്നെ പോകുന്ന സാഹചര്യവും കാണാറുണ്ട്.

ഇങ്ങനെ നടക്കുന്ന സമയത്ത് നല്ല വേദന അനുഭവപ്പെടും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ പെട്ടെന്ന് തന്നെ ടെസ്റ്റുകൾ നടത്തേണ്ടതാണ്. മൂത്രം ടെസ്റ്റ് ചെയ്യുക, അൾട്രാ സൗണ്ട് സ്കാൻ ചെയ്യുക. കല്ലുള്ളത് ഇടത്അ ല്ലെങ്കിൽ വലതുഭാഗത്താണോ എന്ന് അറിയാൻ കഴിയും. കൂടാതെ ഏതു തരത്തിലുള്ള കല്ലാണ് എന്ന് തിരിച്ചറിയാനും കഴിയും. മൂത്രത്തെ കല്ല് ഉണ്ടെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ നമ്മുടെ ജീവിത ശൈലിയിൽ നമുക്ക് കുറച്ചു മാറ്റങ്ങൾ വരുത്താം. പ്രധാനമായും നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് ശരാശരി ഒരാൾ ഒരു ദിവസം മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്.

കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കുക. പാലും പാല് ചേർത്തിട്ടുള്ളവയും കുടിക്കുന്നത് കുറയ്ക്കുക. കൂടാതെ ചെറു മത്സ്യങ്ങൾ, പരിപ്പ്, കടല, തക്കാളി, കോളിഫ്ലവർ എന്നിവയുടെ ഉപയോഗവും കുറയ്ക്കുക. ഇത്തരം മാറ്റങ്ങളിലുടെ നമുക്ക് പ്രശ്ങ്ങളെ തടയാൻ സാധിക്കും. കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണൂ.