കുട്ടികളിലും വലിയവരിലും കണ്ടുവരുന്ന പതിവായുള്ള ഒരു പ്രശ്നമാണ് ദഹനക്കേട്. ഇതുമൂലം വയറു വീർക്കൽ പുളിച്ചു തികട്ടൽ, ഏമ്പക്കം, എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.എന്നാൽ പലരും ഇതിൽ നിന്നും താൽക്കാലിക ആശ്വാസം ലഭിക്കുന്നതിനായി ഗ്യാസിനുള്ള ഗുളിക അതുപോലെ ഇഞ്ചിനീര്, നാരങ്ങാനീര് തുടങ്ങിയവ കഴിച്ച് താൽക്കാലിക ആശ്വാസം.
കണ്ടെത്തുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരം ദഹനക്കേട് മൂലം ശോധനം കുറയുകയും പിന്നീട് ഉണ്ടാകുന്ന മല ബന്ധത്തെ തുടർന്ന് പൈൽസ്, ഫിസ്റ്റുല, ഫിഷർ എന്നീ അസുഖങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകൾ ഉണ്ടാകുമ്പോൾ അവരത് പുറത്ത് പറയാൻ മടിക്കുകയും അത് ഗുരുതരമായി കഴിയുമ്പോൾ ആണ് ചികിത്സ.
തേടി പോവുകയും ചെയ്യുന്നത്. പൈൽസ് എന്നു പറയുന്നത് മലാശയത്തിലെ രക്തക്കുഴലുകൾക്കോ പേശികൾക്കോ തടിപ്പ് ഉണ്ടാകുന്ന അവസ്ഥയാണ്. കൂടുതലായി ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുള്ളത്. ഇതുകൊണ്ട് ബുദ്ധിമുട്ടുന്നവർ കൃത്യമായ ഇടവേളകളിൽ എഴുന്നേറ്റ് നിൽക്കുകയോ നടക്കുകയോ .
ചെയ്ത ശേഷം ഇരുന്ന് ജോലി ചെയ്യുവാൻ ശ്രമിക്കുക. മലദ്വാരത്തിന് ചുറ്റും പഴുപ്പോടു കൂടിയ ചെറിയ കുരുക്കൾ വരുന്നതിനെയാണ് ഫിസ്റ്റുല എന്ന് പറയുന്നത്. മലദ്വാരം വൃത്തിയായി സൂക്ഷിക്കാത്ത കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. ഫിഷർ എന്ന് പറയുന്നത് മലം പോകുമ്പോൾ മലദ്വാരത്തിൽ ഉണ്ടാകുന്ന മുറിവിൽ നിന്നും ഉണ്ടാകുന്നബ്ലീഡിങ് ആണ് ഫിഷർ എന്ന്.
പറയുന്നത്.ഞാൻ കഴിക്കുന്ന ഭക്ഷണം ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങളെല്ലാം നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ശരീരഭാരത്തിനനുസരിച്ചുള്ള വെള്ളം കുടിക്കുന്നത് ഇത്തരം പ്രശ്നങ്ങളെ തടയാൻ സാധിക്കും. കൂടാതെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും ഇലക്കറികളും പച്ചക്കറികളും ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.