ശരീരമാസകലം വിട്ടുമാറാത്ത വേദനയുമായി ആശുപത്രികളിലേക്ക് പോകുന്നവരെ നാം കാണാറുണ്ട്. എന്നാൽ സകല ടെസ്റ്റുകൾക്കും എക്സ്-റേ പോലുള്ള പരിശോധനകൾക്കും ശേഷം രോഗം നിർണയിക്കാൻ കഴിയാതെ താൽക്കാലിക ശമനത്തിനുള്ള മരുന്നുമായി വീടുകളിലേക്ക് മടങ്ങുന്നവരാണ് നാം. ഇത്തരം അവസ്ഥ കൂടുതലായി കാണാറുള്ളത് സ്ത്രീകളിലാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ആണ് ഇത്തരം ബുദ്ധിമുട്ടുകൾ.
കൂടുതലായി കണ്ടുവരാറുള്ളത്. തുടക്കത്തിൽ വേദനയുള്ള ഭാഗത്തായിരിക്കില്ല പിന്നീടങ്ങോട്ട് ഉണ്ടാവാറുള്ള വേദനകൾ അത് ശരീരത്തിന്റെ പലയിടത്തും മാറി മാറി ഉണ്ടാവുന്നു. ഈ രോഗാവസ്ഥയെ ഫൈബ്രോമയാൾജിയ എന്നാണ് പറയുന്നത്. പ്രമേഹം,പ്രഷർ എന്നീ അസുഖങ്ങൾ പോലെ നമ്മുടെ ശരീരത്തിൽ ഒരു തവണ വന്നാൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന അസുഖമാണ് ഫൈബ്രോമയാൾജിയ.
ഇത് കണ്ടുപിടിക്കുന്നതിനായി പ്രത്യേക ടെസ്റ്റുകളോ അഥവാ കണ്ടുപിടിച്ചാൽ തന്നെ അതിനായി കൃത്യമായ ഒരു ചികിത്സയോ ഇതിനില്ല. ഈ രോഗാവസ്ഥ ഉള്ളവരിൽ ശാരീരികമായി മറ്റെന്തെങ്കിലും അസുഖങ്ങൾ വന്നു കഴിഞ്ഞാൽ അത് ഇരട്ടിയായി അവർക്ക് അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് ഉണ്ടാവുന്നത്. ഷുഗർ പ്രഷർ കൊളസ്ട്രോൾ തൈറോയിഡ് തുടങ്ങി ജീവിതശൈലി രോഗങ്ങൾ നോർമൽ റേഞ്ചിൽ അല്ലാതെ.
വരുമ്പോഴാണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്. ഇതിനായി നാം ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാൽ കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ കൊളസ്ട്രോളിന് കുറയ്ക്കുന്നതിനും ശരിയായ ഭക്ഷണരീതി പിന്തുടരുന്നത് വഴി ഷുഗർ തൈറോയ്ഡ് പോലുള്ള അസുഖങ്ങളെ കുറയ്ക്കുകയും ചെയ്യും. അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
ശരീരത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനയെ തലച്ചോറിലേക്ക് എത്താൻ അനുവദിക്കാതിരിക്കലാണ് ഇതിനുള്ള പരിഹാരം. അതിനായി യോഗ, എക്സസൈസ് തുടങ്ങിയവ ദൈന്യംദിന പ്രവർത്തികളായി എടുക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.