പ്രായഭേദമില്ലാതെ എല്ലാവരിലും സാധാരണമായി കണ്ടുവരുന്ന ഒരു അസുഖമാണ് ഹാർട്ട് അറ്റാക്ക്. ഇന്നത്തെ നമ്മുടെ സമൂഹത്തിലെ 40% ത്തോളം ആളുകൾക്കും ഈ അസുഖം ഉള്ളതായി കാണാം. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും ഉള്ള രക്തയോട്ടം നിലയ്ക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇതിനെയാണ് ബ്ലോക്ക് എന്ന് പറയുന്നത്. ശരീരത്തിന്റെ പലഭാഗത്തേക്കും വേണ്ട രീതിയിൽ രക്തം എത്താത്തത് കൊണ്ട് അവിടെ ഓഫീസിന്റെ അളവ് കുറയുകയും ശരീരത്തിന്റെ ആ ഭാഗത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമാവുകയും.
ചെയ്യുന്നു. ഇങ്ങനെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ട്. ഏതെങ്കിലും തരത്തിലുള്ള ഹെവി മെറ്റലുകളുടെ ഡെപ്പോസിഷൻ വഴിയും രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നു. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുമ്പോൾ രക്തക്കുഴലുകൾക്ക് ബ്ലോക്ക് അനുഭവപ്പെടുന്നു. കൂടാതെ ബിപി വർദ്ധിച്ചിട്ടുള്ള ആളുകളിൽ രക്തക്കുഴലുകളിലൂടെ രക്തം കൂടുതൽ വേഗത്തിൽ പാസ് ചെയ്യുമ്പോൾ രക്തക്കുഴലുകൾക്ക് തകരാറ് സംഭവിക്കാൻ ഇടയാകുന്നു. ഇങ്ങനെയും ബ്ലോക്ക് ഉണ്ടാകാറുണ്ട്.
പ്രമേഹം പ്രഷർ കൊളസ്ട്രോൾ എന്നീ രോഗങ്ങൾ ഉള്ള ആളുകളിൽ ബ്ലോക്ക് ഉണ്ടാകുന്ന സാധ്യത വളരെ കൂടുതലാണ്. കൂടാതെ ബ്ലോക്ക് ഉണ്ടാകുന്നതിനുള്ള മറ്റൊരു കാരണമാണ് ശരീരത്തിൽ അമിതമായി കാൽസ്യം അടിഞ്ഞുകൂടൽ. കുടലുകളുടെയും ആമാശയത്തിന്റെയും ആരോഗ്യം നല്ല രീതിയിൽ അല്ലാത്തതുകൊണ്ട് ശരീരത്തിൽ വിറ്റാമിൻ കെയുടെ അഭാവം ഉണ്ടാവുകയും തുടർന്ന് ശരീരത്തിൽ കാൽസ്യം കെട്ടിക്കിടന്ന് ബ്ലോക്ക് ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു. കൂടാതെ യൂറിക്കാസിഡ് കൂടുതലുള്ളവരിലും ബ്ലോക്കിന് സാധ്യതയുണ്ട്. നെഞ്ചുവേദന നെഞ്ചിടിപ്പ് കൂടുതലായി .
തോന്നൽ കൈകൾക്കും കാലുകൾക്കും ഉണ്ടാകുന്ന മരവിപ്പും തരിപ്പും എല്ലാം ബ്ലോക്ക് ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ നമുക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്നത് വളരെ നല്ലതായിരിക്കും. ലൈഫ് സ്റ്റൈലിൽ മാറ്റം വരുത്തുന്നതിലൂടെ നമുക്ക് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ എല്ലാം തന്നെ ഇല്ലാതാക്കാൻ സാധിക്കും. കുടലുകളുടെയും ആമാശയത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രോബയോട്ടിക്കുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇതിനായി ദിവസേനയുള്ള ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്താം.
കൂടാതെ യൂറിക് ആസിഡ് ലെവൽ കൺട്രോൾ ചെയ്യാൻ ശ്രദ്ധിക്കണം. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നമ്മുടെ ശരീരത്തിലെ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയും പ്രഷറിന്റെയും ലെവൽ എപ്പോഴും നോർമൽ ആയിരിക്കേണ്ടത്. ചുവന്ന നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നത് ഹൃദയത്തിന്റെ സംരക്ഷണത്തിന് വളരെ നല്ലതാണ്. ഇതിനായി എബിസി ജ്യൂസ് അഥവാ ബീറ്റ്റൂട്ടും ക്യാരറ്റും ആപ്പിളും ഉപയോഗിച്ചുള്ള ജ്യൂസ് കുടിക്കാവുന്നതാണ്. പ്രമേഹ രോഗികൾക്കും ഈ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഭക്ഷണത്തിൽ ധാരാളം ആയി വെളുത്തുള്ളി ഉപയോഗിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് നല്ലതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.