ക്യാൻസർ എന്ന മഹാമാരി ഇന്ന് നമുക്കിടയിൽ സാധാരണമായി കഴിഞ്ഞു. നമ്മുടെ ഇന്നത്തെ ജീവിതശൈലിയുടെയും ഭക്ഷണരീതിയുടെയും ഫലമായി മറ്റു അസുഖങ്ങളെ പോലെ തന്നെ വന്നുചേരാൻ ഇടയുള്ള ഒരു അസുഖമായി കഴിഞ്ഞിരിക്കുകയാണ് ഇന്ന് ക്യാൻസർ. ഈ രോഗലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ക്യാൻസർ വരാൻ സാധ്യതയുണ്ട്. കാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് കടുത്ത പനി. ഒരു കാരണവും കൂടാതെ തുടർച്ചയായി കാണുന്ന കടുത്ത പനി ക്യാൻസറിന്റെ ലക്ഷണം ആണ്.
കൂടാതെ ഒരു കാരണവും കൂടാതെ കുറഞ്ഞ കാലയളവിൽ ശരീരഭാരം വളരെ കുറയുന്നതായി കണ്ടാൽ ശ്രദ്ധിക്കണം. കൂടാതെ എപ്പോഴും വയർ നിറഞ്ഞ പോലെ തോന്നൽ. കഴലകളിൽ കണ്ടു വരുന്ന വേദന ഉള്ളതും ഇല്ലാത്തതുമായ മുഴകൾ, തുടങ്ങിയവ കാൻസർ ലക്ഷണങ്ങൾ ആണ്. പൊതുവായി സ്ത്രീകളിൽ കണ്ടുവരുന്നതാണ് ബ്രെസ്റ് കാൻസർ. മാറിടങ്ങളിൽ ഉണ്ടാകുന്ന മുഴകൾ ആണ് ഇതിന്റെ ലക്ഷണം. പലപ്പോഴും ഇത് പുറത്ത് പറയാൻ സ്ത്രീകൾ മടിക്കുന്നതിനാൽ ഇതിനു തുടക്കത്തിൽ ചികിത്സ കിട്ടാതെ പോകുന്നു. മൂക്കിൽ നിന്നും വായിൽ നിന്നും ബ്ലീഡിങ് ഉണ്ടാവുക.
സ്ത്രീകളിൽ തുടർച്ചയായി കണ്ടുവരുന്ന ആർത്തവം, തുടങ്ങിയവയെല്ലാം ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. കൂടാതെ തലച്ചോറിനെയും കാൻസർ ബാധിക്കാറുണ്ട്. സ്കാനിംഗ് കൂടെയും ബിയോപ്‌സി ടെസ്റ്റ് ലൂടെയും കാൻസർ രോഗം കണ്ടെത്താം. കഠിനമായ തലവേദന ക്ഷീണം മാനസികമായുള്ള ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം ക്യാൻസർ രോഗം തലച്ചോറിനെ ബാധിക്കുമ്പോൾ കാണിക്കുന്ന ലക്ഷണങ്ങളാണ്. ക്യാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് കാര്യമാണ് പുകവലി മദ്യപാനം എന്നീ ശീലങ്ങൾ ഒഴിവാക്കേണ്ടത്. അതുപോലെതന്നെയാണ് നമ്മുടെ ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങളും.
ചില ആഹാരങ്ങൾ നമ്മൾ കഴിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ നമ്മുടെ ശരീരത്തിൽ ക്യാൻസർ നുള്ള സാധ്യത വർദ്ധിപ്പിക്കും. ധാരാളമായി മധുരം കഴിക്കുന്നതും പൊറോട്ട റെഡ്മീറ്റ് തുടങ്ങിയ സാധനങ്ങൾ കഴിക്കുന്നതും ഭാവിയിൽ ക്യാൻസറിന് കാരണമായേക്കാം. അതിനാൽ ക്യാൻസർ വരാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ ഭക്ഷണത്തിൽ തന്നെയാണ്. ആവശ്യമായ പോഷകാഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലേക്ക് ആവശ്യമായ വൈറ്റമിനുകളും മിനറലുകളും എത്തുമ്പോൾ പകുതി രോഗം നമുക്ക് തടയാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്നു കാണുക.