×

നിങ്ങളുടെ അടുക്കളയിൽ ഉള്ള ഈ സാധനം ഉപയോഗിച്ച് ഒറ്റരാത്രികൊണ്ട് നിങ്ങൾക്ക് വെളുക്കാം..

മുഖത്തിന്റെയും ശരീരത്തിന്റെയും സൗന്ദര്യവും നിറവും വർദ്ധിപ്പിക്കുന്നതിന് പല മാർഗങ്ങളും പരീക്ഷിക്കുന്നവരാണ് സ്ത്രീജനങ്ങൾ. മുഖസൗന്ദര്യം സംരക്ഷിക്കുന്നതിന് വേണ്ടി ബ്യൂട്ടിപാർലറുകളിൽ പോയി പണം ചിലവാക്കുകയും ധാരാളം വിലപിടിപ്പുള്ള ക്രീമുകളും മറ്റു കോസ്മെറ്റിക്സ് സാധനങ്ങളും വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു. കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഇത്തരം സാധനങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെയേറെയാണ്. മുഖസൗന്ദര്യവും ശരീരസൗന്ദര്യവും നിലനിർത്തിക്കൊണ്ടുപോകുവാൻ നാച്ചുറലായി ചെയ്യാവുന്ന ഒരുപാട് കാര്യങ്ങൾ നമുക്കുണ്ട്.

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉണ്ടാകുന്ന ഒരു ചെറിയ ധാന്യമാണ് റാഗി. ഇതിന് വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. മുഖത്തെ കരുവാളിപ്പ് മാറുന്നതിനും ചുളിവുകൾ മാറ്റി പ്രായം കൂടുതൽ തോന്നിക്കുന്നത് ഒഴിവാക്കുന്നതിനും റാഗി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫെയ്സ് പാക്ക് ഉപയോഗിക്കാം. അത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി രണ്ട് ടീസ്പൂൺ റാഗിയും രണ്ട് ടീസ്പൂൺ ഉഴുന്നും രണ്ട് ടീസ്പൂൺ ഉലുവയും ആറുമണിക്കൂർ കുതിർത്തെടുക്കുക. അതിനുശേഷം കുതിർത്ത വെള്ളം തന്നെ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

അതിനുശേഷം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്തു കൊടുക്കുക. മുഖക്കുരു ഉള്ളവരാണെങ്കിൽ മസാജ് ചെയ്യാതെ മുഖത്ത് വെറുതെ അപ്ലൈ ചെയ്താൽ മാത്രം മതിയാകും. 20 മിനിറ്റിനുശേഷം ഉണങ്ങി കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. ഇൻസ്റ്റന്റ് റിസൾട്ട് ഉള്ള ഒരു അടിപൊളി ഫേസ് പാക്ക് ആണ് ഇത്. 10 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഇത് ഉപയോഗിക്കാം. റാഗി മുഖത്തെ കരുവാളിപ്പ് മാറ്റുന്നതിനും ഉഴുന്ന് മുഖത്തെ ചുളിവുകളും കുരുകളും മാറുന്നതിന് സഹായിക്കും. ഇതിൽ ഉലുവ ചേർത്തിട്ടുള്ളതിനാൽ ചർമ്മത്തിന് എണ്ണമയം നൽകുകയും ചർമ്മത്തെ മൃദുലവും സൗമ്യവും ആക്കുന്നതിനും സഹായിക്കുന്നു.

പ്രായഭേദമന്യേ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഉപയോഗിക്കാം. ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നതിന് പകരം വളരെ ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് 100% റിസൾട്ട് കിട്ടുന്ന ഈ പാക്ക് നമുക്ക് ഉപയോഗിക്കാം. യാതൊരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുന്നില്ല. ഇത് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് മുഖത്തുണ്ടാകുന്ന ചുളിവുകൾ കരുവാളിപ്പ് കറുത്ത പാടുകൾ തുടങ്ങിയവ പൂർണമായും മാറ്റുന്നതിന് സഹായിക്കും. ഈ ഫേസ് പാക്ക് ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ദിവസവും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ.