കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം മിക്കപ്പോഴും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വയറുവേദന. പല കാരണങ്ങൾ കൊണ്ടും വയറുവേദന ഉണ്ടാവാറുണ്ട്. വെള്ളം കുടിക്കാത്തത് കൊണ്ട് അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണം ദഹിക്കാതെ വരുന്നതുകൊണ്ട് അല്ലെങ്കിൽ അപ്പൻഡിക്സ് അല്ലെങ്കിൽ കിഡ്നി സ്റ്റോൺ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് എല്ലാമാണ്.
വയറുവേദന ഉണ്ടാകാറുള്ളത്. ഇതിനെല്ലാം പരിഹാരമായി നമുക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി ഉണ്ടാക്കാൻ സാധിക്കും.നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉണ്ടായിരിക്കേണ്ട ഒരു സസ്യമാണ് തുളസി. അനേകം ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ പല അസുഖങ്ങൾക്കും ഔഷധമായി തുളസി ഉപയോഗിക്കുന്നു. വയറുവേദനയ്ക്കുള്ള ഈ ഒറ്റമൂലി.
തയ്യാറാക്കുന്നതിന് നമുക്ക് ആവശ്യം തുളസി ഇലയും ഇഞ്ചിയുമാണ്. ഇഞ്ചിക്ക് നമ്മുടെ കഴിച്ച ഭക്ഷണത്തെ ജയിപ്പിക്കാൻ ഉള്ള കഴിവുണ്ട്. അതിനാൽ ഞാൻ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഇഞ്ചിയുടെ അളവ് കൂട്ടുന്നതിനാൽ ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. തുളസിയില മൂന്ന് തരമുണ്ട് കൃഷ്ണതുളസി ചുവന്ന തുളസി കർപ്പൂരത്തുളസി തുടങ്ങിയവയാണ് അവ.
മറ്റ് തുളസികളെക്കാൾ മണത്തിലും ഗുണത്തിലും വേറിട്ട് നിൽക്കുന്ന ഒന്നാണ് കർപ്പൂരതുളസി. ഉദരസംബന്ധമായ രോഗങ്ങളെ തടയുന്നതിനു ഇതിന് സാധിക്കും. വയറുവേദന ഉണ്ടാകുമ്പോൾ കർപ്പൂരതുളസിയുടെ ഇല അരച്ച് പിഴിഞ്ഞ നീര് തേനിൽ ചാലിച്ചു കഴിക്കുന്നതും നല്ലതാണ്. കൂടാതെ നന്നായി കഴുകിയെടുത്ത കർപ്പൂരതുളസിയുടെ ഇലകളും.
ചതച്ചെടുത്ത ഇഞ്ചിയും രണ്ട് ഗ്ലാസ് വെള്ളത്തിൽ ചേർത്ത് രണ്ടുമൂന്നു മിനിറ്റ് നന്നായി തിളപ്പിച്ച് എടുക്കുക. ചൂടാറിയ ശേഷം അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. ദിവസത്തിൽ എത്ര തവണ വേണമെങ്കിലും ഇത് ഉപയോഗിക്കാം വയറുവേദനയ്ക്ക് ഇത് പാർശ്വഫലങ്ങൾ ഇല്ലാത്ത നല്ല ഒരു ഔഷധമാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.