ഇന്ന് നമുക്കിടയിൽ വളരെ സാധാരണമായി നിലനിൽക്കുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ. ഇത് ഉണ്ടാകാനുള്ള സാഹചര്യം പ്രധാനമായും നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും തന്നെയാണ്. അതിനാൽ തന്നെ ജീവിതശൈലി രോഗങ്ങളുടെ ലിസ്റ്റിൽ ഇതും പെടും. നാം കഴിക്കുന്ന ആഹാരത്തിൽ അടങ്ങിയിട്ടുള്ള കൊഴുപ്പ് നമ്മുടെ കരളിൽ അടിഞ്ഞുകൂടിയാണ് നമുക്ക് ഫാറ്റി ലിവർ ഉണ്ടാകുന്നത്.
തുടക്കത്തിൽ വലിയ ലക്ഷണങ്ങൾ ഒന്നും കാണിച്ചില്ലെങ്കിലും ഇത് അധികമാകുമ്പോൾ മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. 18 വയസ്സിനു മുകളിലുള്ള 90% ആളുകൾക്കും ഇന്ന് ഫാറ്റി ലിവർ ഉണ്ടാകുന്നുണ്ട്. ചർമ്മത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങളും മുടികൊഴിച്ചിലും ശരീരഘടനയും അറിഞ്ഞാൽ തന്നെ ഫാറ്റി ലിവർ ഉണ്ടോ എന്ന് ഒറ്റനോട്ടത്തിൽ ഡോക്ടർമാർക്കും മനസ്സിലാകും. നമ്മുടെ ശരീരത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കണമെങ്കിൽ കരളിന്റെ പ്രവർത്തനവും നല്ല രീതിയിൽ ആയിരിക്കണം.
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും പ്രോട്ടീനുകളും വൈറ്റമിനുകളും ആകിരണം ചെയ്യുന്നത് കരളാണ്. നമ്മുടെ ശരീരത്തിലെ ഹോർമോൺ ഉത്പാദനത്തിന് സഹായിക്കുന്ന ഒരു അവയവമാണ് കരൾ. അമിതമായിട്ടുള്ള അരിയാഹാരം അമിതമായുള്ള ബേക്കറി പലഹാരങ്ങളുടെ ഉപയോഗം അമിതമായിട്ടുള്ള മധുര പലഹാരങ്ങളുടെ ഉപയോഗം കൂടാതെ മദ്യപാനം പുകവലി ഡ്രഗ്സ്സി ന്റെ ഉപയോഗം തുടങ്ങിയവയും കൂടാതെ നമുക്ക് വരാറുള്ള ഡെങ്കിപ്പനി തുടങ്ങിയ അസുഖങ്ങളും കരൾ വീക്കത്തിനു കാരണമാകുന്നു. പലരും ഫാറ്റിലിവർ എന്ന് പറയുമ്പോൾ നിസ്സാരമായി കരുതുകയാണ് ചെയ്തത്.
8% ത്തോളം കരളിനെ ബാധിച്ചു കഴിഞ്ഞാൽ കരൾ വികമായും 15 ശതമാനത്തിലും കൂടുതൽ കരളിനെ ബാധിച്ചു കഴിഞ്ഞാൽ അത് ലിവർ സിറോസിസ് ആയും അനുഭവപ്പെടും. അമിതമായ ആഹാരങ്ങൾ കഴിക്കുന്നതും മധുരപലഹാരങ്ങളും അന്നജവും ധാരാളമായി കഴിക്കുന്നത് കൊണ്ടും അതുപോലെതന്നെ വേണ്ട രീതിയിൽ വ്യായാമങ്ങൾ ചെയ്യാത്തതുകൊണ്ടും ആണ് ഫാറ്റി ലിവർ ഉണ്ടാകുന്നത്.
ഫാറ്റി ലിവറിൽ വേണ്ട ചികിത്സ ചെയ്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക്കലി നമ്മുടെ ഷുഗറും കുറയുന്നതായി കാണാം. ഉള്ള ചികിത്സ ചെയ്താൽ ഓട്ടോമാറ്റിക്കലി ഹോർമോൺ പ്രോബ്ലംസുകളും തൈറോയ്ഡ് പ്രോബ്ലംസുകളും അതുപോലെ തന്നെ ഗർഭാശയം സംബന്ധമായ അസുഖങ്ങളും കുടൽ സംബന്ധമായ അസുഖങ്ങളും എല്ലാം പരിഹരിക്കാൻ സാധിക്കും. ഇന്റർ മീഡിയ ഫാസ്റ്റിംഗ് എന്ന ഒരു ഫാസ്റ്റിംഗ് മെത്തേഡ് ഫാറ്റി ലിവർ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുന്നതിന് വേണ്ടി വീഡിയോ തുടർന്ന് കാണുക.