ഇന്നത്തെ കാലത്ത് നമുക്ക് പലർക്കും ഉള്ള ഒരു പ്രശ്നമാണ് നീർക്കെട്ട് വേദന തുടങ്ങിയവ. നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോഴാണ് നമുക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. യൂറിക് ആസിഡ് ഒരു വിഷപദാർത്ഥം അല്ല. മറിച്ച് അത് നോർമൽ റേഞ്ചിൽ ഉള്ളപ്പോൾ നമ്മുടെ ശരീരത്തിൽ ഒരു ആന്റിഓക്സിഡന്റ് ആയി.
ഇതു പ്രവർത്തിക്കുന്നു. നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡിന്റെ നോർമൽ റേഞ്ച് എന്നു പറയുന്നത് മൂന്നു മുതൽ 6.5 വരെയാണ്.ഇത് നോർമൽ റേഞ്ചിൽ നിന്നും കൂടിയാലും കുറഞ്ഞാലും നമ്മുടെ ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു. അമിതമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മൂലവും അമിതമായി ആൽക്കഹോൾ ഉപയോഗിക്കുന്നതുകൊണ്ടും.
യൂറിക് ആസിഡ് വർദ്ധിക്കും.യൂറിക്കാസിഡ് വർദ്ധിക്കുന്നതുമൂലം സന്ധികളിലെ വേദനയും നീർക്കെട്ടും ഉണ്ടാകുന്നു. ഇത് ഒഴിവാക്കുന്നതിനായി പ്രോട്ടീനുകൾ കുറഞ്ഞ ഭക്ഷണം ആണ് നാം കഴിക്കേണ്ടത്. മട്ടൻ ബീഫ് പോർക്ക് തുടങ്ങിയവയിൽ പ്രോട്ടീൻ കൂടുതലാണ്. ചിക്കൻ,മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വാൾനട്ട് കുതിർത്തു കഴിക്കുന്നതിലൂടെ .
നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെയും ഷുഗറിനെയും നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ കടല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് യൂറിക് ആസിഡ് കൂടുന്നതിനെ തടയുന്നു. കോളിഫ്ലവർ,കൂൺ തുടങ്ങിയ പച്ചക്കറികൾ ഒഴിവാക്കേണ്ടതാണ്. പയറുവർഗങ്ങൾ കഴിക്കാവുന്നതാണ്. എന്നാൽ അവ ഉപയോഗിച്ച് വെള്ളം നീക്കം ചെയ്തതിനു ശേഷം മാത്രം.
അവ ഉപയോഗിക്കുക. ഓറഞ്ച് പേരക്ക തുടങ്ങിയ വൈറ്റമിൻ സി അടങ്ങിയിട്ടുള്ള പഴങ്ങൾ കഴിക്കുന്നത് യൂറിക് ആസിഡ് കൂടുന്നതിനെ തടയുന്നു. പുകവലിയും മദ്യപാനവും ഇത്തരക്കാർ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. നാട്ടിൻപുറങ്ങളിൽ ലഭ്യമാകുന്ന തഴുതാമയില കഴിക്കുന്നത് യൂറിക് ആസിഡിനെ കുറക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.