കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് ക്ഷീണം അല്ലെങ്കിൽ ഉന്മേഷക്കുറവ്. പ്രധാനമായും ഇതിന് കാരണമാകുന്നത് ഇമ്മ്യൂണിറ്റി കുറവാണ്. നമ്മുടെ ഇമ്മ്യൂണിറ്റി സിസ്റ്റം നല്ലതുപോലെ പ്രവർത്തിക്കാത്തതുകൊണ്ടാണ് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഏതെങ്കിലും തരത്തിലുള്ള വൈറസുകൾ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോൾ അവയെ തടയുന്നതിന് നമുക്ക് ഇമ്മ്യൂണിറ്റി അത്യാവശ്യമാണ്.
പോഷകാഹാരങ്ങൾ കഴിക്കുന്നതിലൂടെ നമുക്ക് ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കാം. അതിലെ പ്രധാന ഘടകമാണ് വിറ്റാമിൻ എ. വിറ്റാമിൻ എ ലഭിക്കുന്നതിനായി ബട്ടർ, മുട്ടയുടെ മഞ്ഞ, എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വിറ്റാമിൻ എ ശ്വാസകോശ സംബന്ധമായ അലർജി. ഇൻഫ്ലമേഷൻ എന്നിവയെ തടയുന്നു. അടുത്തത് വൈറ്റമിൻ ഇ ആണ്. നമ്മുടെ ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുന്നതിനു വിറ്റാമിൻ ഈ ആവശ്യമാണ്.
വിറ്റാമിൻ ഇ ലഭിക്കുന്നതിനായി നട്ട്സ്, കോഴിമുട്ട എന്നിവ ഭക്ഷണത്തിൽ ഉപയോഗിക്കുക.
അടുത്തതായി വിറ്റാമിൻ ഡി ആണ്. നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി പവറിനെ നിയന്ത്രിക്കുന്നത് വിറ്റാമിൻ ഡി യാണ്. അണുബാധ ഇൻഫ്ളമേഷൻ വേദന എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക. നല്ല കൊഴുപ്പുള്ള ബട്ടർ ഒമേഗ ത്രീ എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
കൂടാതെ നന്നായി സൂര്യപ്രകാശം കൊള്ളുന്നതിലൂടെകൊള്ളുന്നതിലൂടെ നമുക്ക് വിറ്റാമിൻ ഡി ലഭിക്കുന്നു. ഇമ്മ്യൂണിറ്റി പവർ വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി അനിവാര്യമാണ്. വിറ്റാമിൻ സി ലഭിക്കുന്നതിനായി ഉപ്പിലിട്ട പദാർത്ഥങ്ങൾ ഉപയോഗിക്കാം. ഇത് ശരീരത്തിലെ ഡാമേജുകളെ ഇല്ലാതാക്കുകയും ഓക്സിഡേഷൻ നൽകുകയും ചെയ്യുന്നു. മാത്രമല്ല നമ്മുടെ ശരീരത്തിലെ വെള്ള രക്താണുക്കളെ വർദ്ധിപ്പിക്കുന്നു ഇതുമൂലം ശരീരത്തിൽ പ്രവേശിക്കുന്ന വൈറസുകളെയും മറ്റും തടയാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.