×

ഈ പുളിയുടെ ഗുണമറിഞ്ഞാൽ നിങ്ങൾ ഇത് ഉപയോഗിക്കാതിരിക്കില്ല..

രുചിയിലും ഗുണത്തിലും കേമൻ തന്നെയാണ് കുടംപുളി. കുടംപുളി ഇട്ടു വെച്ച മീൻകറി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. രുചിയുടെ കാര്യത്തിൽ മാത്രമല്ല ഔഷധഗുണത്തിലും വാളൻപുളി യെക്കാൾ ഒരു പടി മുന്നിലാണ് കുടംപുളി.പിണ്ണാർ, പെരുംപുളി,കുടംപുളി,തോട്ടുപുളി, മരപ്പുളി, അങ്ങനെ പല പേരുകളിൽ ആയാണ് ഇത് അറിയപ്പെടുന്നത്.രൂപത്തിലും കുടംപുളി വ്യത്യസ്തമാണ്.

പച്ച നിറത്തിലുള്ള കായ് പഴുത്ത് ഭാഗം ആകുമ്പോൾ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു മാത്രമല്ല അഞ്ചോ എട്ടോ ഭാഗങ്ങളായി വിഭജിച്ച രീതിയിലാണ് ഇതിന്റെ രൂപം. ഈ കായുടെ പുറംതോട് ആണ് നാം പുളിയായി ഉപയോഗിക്കുന്നത്. കുരു നീക്കം ചെയ്ത കായ അടർത്തിയെടുത്ത് കല്ലുപ്പും വെളിച്ചെണ്ണയും ചേർത്ത് ഇളക്കി വെയിലത്ത് വെച്ചും പുകയത്ത് കെട്ടിയും ഉണക്കി കറുത്ത നിറത്തിലുള്ള കുടംപുളിയാക്കി എടുക്കുന്നു.

കുടംപുളിയിട്ട മീൻ കറി മാത്രമല്ല പച്ചക്കറികളിലും കുടംപുളി ഉപയോഗിക്കാറുണ്ട് മാത്രമല്ല പാകമായ കുടംപുളി ഉപയോഗിച്ച് ചമ്മന്തിയും ഉണ്ടാക്കാറുണ്ട്.സ്ത്രീ സൗന്ദര്യത്തിന്റെ ഉദാഹരണമായ ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന്റെ രഹസ്യം കുടംപുളിയാണ്. അതുകൊണ്ടുതന്നെ ഇന്ന് ഇതിനു വിപണന സാധ്യതയും ഏറെ കൂടുതലാണ്. കുടംപുളിയുടെ കായ് മാത്രമല്ല തളിരില വിത്ത് പേരിന്റെ പുറംതോട് തുടങ്ങിയവയും ഔഷധമാണ്.

യൂറോപ്യൻസ് ആണ് ഇതിന്റെ ഔഷധഗുണങ്ങൾ ഏറെ മനസ്സിലാക്കിയിട്ടുള്ളത്. കുടംപുളിയിൽ അമ്ലങ്ങൾ, ധാതുലവണങ്ങൾ, മാംസ്യം, കൊഴുപ്പ്, അന്നജം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. പാചക ആവശ്യങ്ങൾക്ക് കൂടാതെ ആയുർവേദത്തിൽ കഫം,അതിസാരം, വാതരോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള മരുന്നിനും ഉപയോഗിക്കാറുണ്ട്.

കുടംപുളിയുടെ തൈ മുളപ്പിച്ച് ആൺ പെൺ തരംതിരിച്ചു വേണം നടാൻ. ജൂലൈ ഒക്ടോബർ മാസങ്ങളിൽ ആണ് കുടംപുളി നടാൻ അനുയോജ്യമായ സമയം.കുടംപുളി കായ്ക്കാൻ വർഷങ്ങളോളം കാത്തിരിക്കണം.കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment