മുട്ടുവേദന പലരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് . മുട്ടിനു ഉണ്ടാകുന്ന തെയ്മാനം ആണ് മുട്ട് വേദനയ്ക്ക് പ്രധാന കാരണം. തെയ്മാനം ആദ്യം ഉണ്ടാകുന്നത് തരുണാസ്തികളിൽ ആയിരിക്കും. ജോയിന്റുകളിൽ ഉള്ള ഫ്ലൂയിഡ് കുറയുകയും തരുണാസ്തികൾ തമ്മിൽ തെയ്മാനം സംഭവിക്കുകയും ചെയ്യും. നടക്കുമ്പോൾ ക്രാക്കിങ് സൗണ്ട് ഉണ്ടാവുക, വാതം ഉള്ള ആൾകാരാണെങ്കിൽ നീർക്കെട്ട് ഉണ്ടാവുക തുടങ്ങിയ കാര്യങ്ങൾ ഉണ്ടാക്കുന്നുണ്ട് . വിറ്റാമിൻ ഡിയുടെ കുറവ് മൂലം ഇങ്ങനെ എല്ലുകൾക്ക് തേയ്മാനം സംഭവിക്കുന്നു. വിറ്റാമിൻ ഡി , കാൽസ്യം പോലുള്ളവയാണ് എല്ലുകൾക്ക് ബലം നൽകുന്നത് .
വിറ്റാമിൻ ഡിയുടെ അളവ് കുറഞ്ഞാൽ അത് കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും ആഗിരണത്തെ ബാധിക്കും. പല മെഡിസിനുകളും കാലങ്ങളോളം ഉപയോഗിക്കുന്നവരുണ്ടാകും. അങ്ങനെ മറ്റു പല മെഡിസിനുകളും കലാകാലങ്ങളായി ഉപയോഗിക്കുമ്പോൾ അത് നമ്മുടെ ഇമ്മ്യൂണിറ്റിയെയും മറ്റും ഗുരുതരമായി ബാധിക്കും. എന്നാൽ വിറ്റാമിൻ ഡി അതുപോലെതന്നെ കാൽസ്യം സപ്ലിമെന്റുകൾ എടുക്കുന്നതോടൊപ്പം യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല എന്നതും നല്ലൊരു കാര്യമാണ്. അത്തരത്തിൽ ആരോഗ്യകരമായ രീതിയിൽ വേണം മെഡിസിനുകളുംകൊണ്ടുപോകേണ്ടത്.
പയറുവർഗങ്ങളിൽ നിന്നാണ് സിങ്കു പോലുള്ള ലവണങ്ങൾ കിട്ടുന്നത്. അതിൽ തന്നെ മുളപ്പിച്ചത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ബ്രോക്കോളി നല്ലൊരുപദാർത്ഥമാണ്. ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ധാരാളം മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ , കോപ്പർ , മഗ്നീഷ്യം , അയൺ, പോലുള്ളവ ധാരാളമായി ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഇതുപോലെതന്നെ ഗുണകരമാണ് ആന്റിഓക്സിഡന്റുകൾ ധാരാളമായി ഉള്ള മഞ്ഞൾ , ഇഞ്ചി പോലുള്ളവ. അതുപോലെതന്നെ നമ്മൾ ചെയ്യേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് നമ്മുടെ ശരീര ഭാരം കുറച്ചു കൊണ്ടുവരിക എന്നതാണ്.
കാരണം നമ്മളുടെ ശരീര ഭാരത്തിന്റെ നാല് ഇരട്ടി പ്രഷർ നമ്മളുടെ കാൽമുട്ടിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു കിലോ ഭാരം കുറയ്ക്കുന്നത് കൂടെ തന്നെ നാല് ഇരട്ടി ഗുണം കിട്ടും. ദിവസവും വ്യായാമം ചെയ്യാൻ ശ്രമിക്കുക. പ്രോബയോട്ടിക്കുകൾ കഴിക്കുന്നതും നല്ലതാണ്. ഇറച്ചിയും, മീനും ഒക്കെ കഴിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.