ഇന്നത്തെ നമ്മുടെ സമൂഹത്തിലെ ആളുകൾ വളരെയധികം അസ്വസ്ഥതകൾ അനുഭവിക്കുന്നവരാണ്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടുന്നവരാണ് നമ്മൾ. ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡിന്റെ അളവ് വർദ്ധിക്കുന്നതും മൂലം വിട്ടുമാറാത്ത വേദനകളും ക്ഷീണവും തളർച്ചയും ഉണ്ടാകുന്നു. ഈ പ്രശ്നത്തിന് പലരും തുടർച്ചയായി മരുന്നുകൾ ഉപയോഗിച്ച് ചെറിയ ഒരു ആശ്വാസം ലഭിക്കുമ്പോൾ മരുന്നുകൾ അവർ നിർത്തുന്നു. തുടർന്ന് വേദന വീണ്ടും വരുന്നു. ചിക്കൻ മട്ടൻ ബീഫ് തുടങ്ങിയവ കഴിക്കുന്നത് മൂലമാണ് ശരീരത്തിൽ യൂറിക്കാസി അളവ് വർദ്ധിക്കുന്നത് എന്നുള്ള തെറ്റിദ്ധാരണ പലരിലും നിലനിൽക്കുന്നു.
എന്നാൽ ഇതുകൊണ്ട് മാത്രമല്ല അത് സംഭവിക്കുന്നത്. നമ്മുടെ ശരീരത്തിലെ പ്യൂരിൻ എന്നു പറയുന്ന ഒരു പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. ഇതിന്റെ വിഘടനം പ്രധാനമായും നടക്കുന്നത് കിഡ്നിയിൽ വച്ചാണ്. ഇതിനെ ശരീരത്തിൽ നിന്നും പുറന്തള്ളുന്നത് കിഡ്നിയാണ്. ഇത് കിഡ്നിയിൽ തന്നെ കെട്ടിക്കിടക്കുമ്പോൾ കിഡ്നി സ്റ്റോൺ ഉണ്ടാകാൻ ഇടയാകും. അതിനാൽ യൂറിക് ആസിഡ് കൂടുതലുള്ളവർക്ക് ഭാവിയിൽ കിഡ്നി സ്റ്റോൺ വന്നേക്കാം. യൂറിക്കാസിഡ് ശരീരത്തിൽ കൂടുന്നത് പ്യൂരിൻ വിഘടനം കൊണ്ട് മാത്രമല്ല നാം കഴിക്കുന്ന ആഹാരത്തിൽ നിന്നും ഉണ്ടാകാം.
കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ അതായത് അരിയാഹാരങ്ങളും പഞ്ചസാരയുടെ അളവും ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ താരതമ്യേന യൂറിക് ആസിഡ് വർദ്ധിക്കുന്നു. ധാരാളമായി കിഴങ്ങു വർഗ്ഗങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടും ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർധിക്കാൻ കാരണമാകും. . അതിനാൽ യൂറിക് ആസിഡ് കുറയുന്നതിനു വേണ്ടി മധുരപലഹാരങ്ങൾ ഒഴിവാക്കുകയും അതുപോലെതന്നെ അരിഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്. ഇത്തരം ആളുകളിൽ ശരീരത്തിൽ നീർക്കെട്ട് സന്ധികളിലെ വേദന മുതലായവ കണ്ടുവരുന്നുണ്ട്. അതിനാൽ ഇടയ്ക്കിടയ്ക്ക് യൂറിക്കാസിഡ് ചെക്ക് ചെയ്യുന്നതിന്.
ഒപ്പം തന്നെ ഷുഗറും ചെക്ക് ചെയ്യേണ്ടതാണ്. കാരണം ഷുഗർ വർദ്ധിക്കുമ്പോൾ യൂറിക്കാസിഡിന്റെ അളവ് വർധിക്കാനും സാധ്യതയുണ്ട്. കൂടാതെ എച്ച് ബി എ വൺ സി ചെക്കപ്പ് ചെയ്യുന്നതും നല്ലതാണ്. അതുപോലെതന്നെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് അറിയാൻ ലിപിഡ്പ്രൊഫൈൽ ടെസ്റ്റും ചെയ്യണം. കൂടാതെ ലിവർ ഫംഗ്ഷൻ ടെസ്റ്റും ഇടയ്ക്ക് ചെയ്യുന്നത് നല്ലതാണ്. ദീർഘസമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർ ഇടയ്ക്കിടയ്ക്ക് നല്ല വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തിലെ കുഴപ്പമില്ല കത്തിച്ചു കളയുന്നതിന് സഹായിക്കും ഇതിലൂടെ യൂറിക്കാസിഡ്, കൊളസ്ട്രോൾ, ഷുഗർ എന്നിവ കുറയ്ക്കാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.