ഈ ചെടി നിങ്ങളുടെ വീട്ടിലോ പരിസരത്തോ ഉണ്ടെങ്കിൽ സൂക്ഷിച്ചോളൂ. ഇത് ഉടനെ നശിപ്പിക്കേണ്ടതാണ്.

ധൃതരാഷ്ട്ര പച്ച എന്ന ഒരിനം വള്ളിച്ചെടിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. മരങ്ങളിലും ചെടികളിലും ചുറ്റിപ്പടർന്ന് അവയെ നശിപ്പിക്കാൻ പ്രവണതയുള്ള ഒരിനം സസ്യമാണ് ഇത്. സാധാരണ നമ്മുടെ നാടുകളിൽ ഇലക്ട്രിക് പോസ്റ്റുകളിലും ഇലക്ട്രിക് ലൈനുകളിലും എല്ലാം ഇത് ചുറ്റിപ്പടർന്ന് നിൽക്കുന്നതായി കാണാം. വളരെയധികം ഭംഗിയുള്ള ഒരു ചെടിയാണ് ഇത്. വെളുത്ത നിറമുള്ള പൂക്കളാൽ നിറഞ്ഞു പടർന്നു പന്തലിച്ച് നിൽക്കുന്നത് കാണാൻ വളരെയധികം ഭംഗിയാണ്. എന്നാൽ അതുപോലെ തന്നെ മറ്റു ചെടികൾക്കും മരങ്ങൾക്കും ദോഷം ചെയ്യുന്ന ഒരു സ്വഭാവവും ഇതിനുണ്ട്.

50 മീറ്റർ ചെടിയിൽ നിന്നും അമ്പതിനായിരത്തിലേറെ വിത്തുകൾ ആണ് ഇത് ഉത്പാദിപ്പിക്കുന്നത്. അതിനാൽ തന്നെ ഇത് വളരെ പെട്ടെന്ന് പടർന്നു പിടിക്കുകയും കാട് പോലെ പടർന്നു ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. ഈ ചെടി പിഴുത് നിലത്തിട്ടാൽ വീണ്ടും പടർന്ന പന്തലിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇതിനെ വേരോടെ തന്നെ പൂർണമായും നശിപ്പിക്കണം. ഇത് ഒരിടത്ത് ഉണ്ടായാൽ ചുറ്റുപാടുമുള്ള സ്ഥലങ്ങളിലേക്കും പടരും. ഇതിന്റെ വിത്ത് കാറ്റിൽ പറഞ്ഞു ചുറ്റുപാടുമുള്ള പറമ്പുകളിൽ ചെന്ന് വീണു മുളയ്ക്കുകയും ചെയ്യുന്നു. ഈ ചെടി മരങ്ങളിൽ പടരുന്നതിനെ തുടർന്നു ആ മരത്തിന്റെ സ്വാഭാവിക പച്ചനിറം.

നഷ്ടപ്പെടുന്നതിനും തുടർന്ന് മരം ഉണങ്ങി പോകുന്നതിനും കാരണമാകുന്നു. വിദേശരാജ്യങ്ങളിൽ ആണ് ഈ ചെടി കൂടുതലായും കണ്ടുവരുന്നത്. വിത്ത് ഉല്പാദിപ്പിക്കുന്ന മറ്റു ചെടികളുടെ ഉൽപാദന പ്രക്രിയയെ നിർവീര്യമാക്കുന്നതിന് ഈ ചെടിക്ക് കഴിയും. വലിയ മരങ്ങളിൽ കൂടാതെ ചെറിയ ചെടികളിലും ഇത് പടർന്ന് അവയെ നശിപ്പിക്കുന്നതിന് കാരണമാകുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ വളർച്ചയുള്ള ചെടികളിൽ ഒന്നാണ് ഇത്. ദിവസേനെ 10 cm ആണ് ഇതിന്റെ വളർച്ച. അതിനാൽ തന്നെ ഇത് വളരെ പെട്ടെന്ന് മറ്റു ചെടികളെ അപേക്ഷിച്ച് പടർന്നു കയറാൻ ഇടയുണ്ട്.

നമ്മുടെ വീടിന്റെ പരിസരത്ത് കൃഷിയിടങ്ങളിലോ ഇവ വന്നു പെട്ടു കഴിഞ്ഞാൽ കൃഷികളുടെ നാശമാണ് സംഭവിക്കുക. വാഴ തെങ്ങ് ചെടികൾ ഔഷധസസ്യങ്ങൾ മുതലായവയിൽ എല്ലാം ഇവ പടർന്ന് അവയെ നശിപ്പിച്ചു കളയും. അതിനാൽ നമ്മുടെ വീടിന്റെ പരിസരത്തോ മറ്റോ ഈ ചെടി കണ്ടു കഴിഞ്ഞാൽ ഉടനെ വെട്ടിയരിഞ്ഞു വളമാക്കി തെങ്ങിനോ വാഴക്കോ ഇട്ടുകൊടുക്കുക. അല്ലെങ്കിൽ ചാണക വെള്ളത്തിൽ ഈ ചെടി അരിഞ്ഞു ഇട്ടുവെച്ച് ഒരാഴ്ചക്ക് ശേഷം വളമായി ചെടികൾക്ക് ഒഴിച്ചു കൊടുക്കാം. കൂടുതൽ അറിയുന്നതിന് വേണ്ടി വീഡിയോ തുടർന്ന് കാണുക.