മുഖത്തിന്റെയും കൈകാലുകളുടെയും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും അവ നല്ലതുപോലെ സംരക്ഷിക്കുന്നതിനും ബ്യൂട്ടിപാർലറുകൾ കയറി ഇറങ്ങുന്നവരാണ് സ്ത്രീ ജനങ്ങൾ. എന്നാൽ ഇങ്ങനെ ബ്യൂട്ടിപാർലറുകളിൽ പോയി പൈസ മുടക്കുന്നതിന് പകരം അവിടെ ചെയ്യുന്ന അതേ കാര്യങ്ങൾ നാച്ചുറലായി തന്നെ നമുക്ക് വീട്ടിൽ ചെയ്യാൻ സാധിക്കുമോ.
എന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എന്നാൽ ഫേഷ്യലും മാനിക്യൂർ പെഡിക്യൂറും എല്ലാം നമുക്ക് നാച്ചുറലായി വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കും. പഴമക്കാർ പറയും ഒരാളുടെ വൃത്തിയാകണമെങ്കിൽ ആ ആളുടെ കാലുകൾ ശ്രദ്ധിച്ചാൽ മതിയെന്ന്. അത് വളരെയധികം ശരിയാണ് നമ്മുടെ കാലുകൾ എപ്പോഴും നാം വൃത്തിയോടെ സൂക്ഷിക്കണം.
ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് ഒരു ടബ്ബിലേക്ക് ചൂട് വെള്ളം എടുത്തതിനുശേഷം അതിലേക്ക് കുറച്ച് ഷാമ്പു ചേർക്കുക. കാല് 5 മിനിറ്റ് അതിൽ മുക്കിവെച്ച് നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം അരമുറി ചെറുനാരങ്ങയിൽ ടൂത്ത് പേസ്റ്റ് ആക്കി കാലിൽ നല്ലതുപോലെ ഉരച്ചു വൃത്തിയാക്കുക. 5 മിനിറ്റ് ഇങ്ങനെ ചെയ്തതിനുശേഷം ചൂടുവെള്ളത്തിൽ.
വീണ്ടും കഴുകിയെടുക്കുക. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് കാലും മടമ്പും എല്ലാം നല്ലതുപോലെ ഉരയ്ക്കുക. ശേഷം കാലിലിടാൻ ഉള്ള ഒരു പാക്കാണ് തയ്യാറാക്കുന്നത്. ഒരു ടീസ്പൂൺ അരിപ്പൊടിയും ഒരു ടീസ്പൂൺ ഗോതമ്പുപൊടിയും ഒരു ടീസ്പൂൺ പാൽപ്പൊടിയും തൈരിൽ മിക്സ് ചെയ്ത് എടുക്കുക. ഇത് കാലിൽ പുരട്ടി അരമണിക്കൂറിനു ശേഷം കഴുകി.
കളയാം. അതിനുശേഷം കാലിൽ നല്ല ഒരു മോയ്സ്ചറൈസർ അപ്ലൈ ചെയ്യുക. ഇത് ആഴ്ചയിൽ മൂന്ന് പ്രാവശ്യം എങ്കിലും ചെയ്യുന്നത് കാലുകളുടെ സംരക്ഷണത്തിന് നല്ലതാണ്. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.