നാട്ടിൻപുറങ്ങളിലും നമ്മുടെ വീടിന്റെ പരിസരങ്ങളിലും എല്ലാം സാധാരണയായി തനിയെ മുളച്ചു വരുന്ന ഒരു ഇനം സസ്യമാണ് ആനത്തുമ്പ അഥവാ ചൊറിയൻ ഇല. കൊടുത്തു എന്നും ഇതിനെ പലയിടങ്ങളിലും പറയാറുണ്ട്. തൊടുമ്പോൾ തന്നെ തൊക്കില അസഹനീയമായ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഈ ഇലയെ സാധാരണ എല്ലാവരും ഭയപ്പെടും. വീടിന്റെ പരിസരങ്ങളിൽ എല്ലാം ഇത് ഉണ്ടായിക്കഴിഞ്ഞാൽ നാം നശിപ്പിച്ചു കളയുകയാണ് പതിവ്. എന്നാൽ വളരെയധികം ആരോഗ്യ.
ഗുണങ്ങൾ നിറഞ്ഞ ഒരു സസ്യമാണിത്. കർക്കിടകം മാസത്തിൽ ഉണ്ടാക്കുന്ന പത്തില കറിയിലെ ഒരു ഇല ഇവനാണ്. നല്ല ഒന്നാന്തരം ആയുർവേദ ഔഷധമാണ് കൊടിത്തുവ. വൈറ്റമിനും കാൽസ്യവും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഇലയും തണ്ടും ആണ് ചൊറിച്ചിൽ ഉണ്ടാക്കുന്നത്. എന്നാൽ ഇത് വേവിച്ചു കഴിഞ്ഞാൽ ഇതിന്റെ ചൊറിച്ചിൽ ഇല്ലാതാകുന്നു. പലയിനം ഹെർബൽ ടീ കളിൽ ഒന്ന് ഇത് ഉപയോഗിച്ചാണ്.
തുമ്പയുടെ ഇല ഇട്ട് തിളപ്പിച്ചതിനു ശേഷം വാങ്ങിവെച്ച് തേൻ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ സൂപ്പ് ഉണ്ടാക്കിയും തോരൻ വെച്ചും ഈ ഇല ഉപയോഗിക്കാറുണ്ട്. ക്യാപ്സ്യൂൾ രൂപത്തിലും ക്രീമായും എല്ലാം ഇത് മാർക്കറ്റിൽ ലഭ്യമാണ്. രക്തശുദ്ധി വരുത്തുന്നതിനും ശരീരത്തിൽ ഉള്ള ടോക്സിനുകളെ പുറന്തള്ളാനും ഇതിനു കഴിവുണ്ട്. പുകവലി മൂലം ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള നിക്കോട്ടിൻ നീക്കം ചെയ്യാനും ഈ ഇല സഹായിക്കുന്നു.
കൂടാതെ പുരുഷന്മാരിലെ ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. കൂടാതെ സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ തകരാറുകൾ മാറുന്നതിന് ഈ ഇല തോരൻ വച്ച് കഴിക്കുന്നത് സൂപ്പ് വച്ച് കഴിക്കുന്നത് നല്ലതാണ്. കൂടാതെ വയറിന്റെ പ്രശ്നങ്ങൾക്കും ഇത് നല്ലതാണ് അസിഡിറ്റി മാറാനും ദഹനം എളുപ്പമാക്കാനും ഇത് സഹായിക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള അമിതമായ വെള്ളം നീക്കം ചെയ്യുന്നതിനും മൂത്രാശയ രോഗങ്ങൾക്കും മൂത്രക്കല്ല്.
മൂത്രപ്പഴുപ്പ് തുടങ്ങിവയ്ക്കും ഈ ഇല ഔഷധമാണ്. ഇതിൽ ധാരാളമായി അയൻ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന അലർജി ചൊറിച്ചിൽ കഫക്കെട്ട് ശ്വാസംമുട്ട് തുടങ്ങിയവയ്ക്ക് ആശ്വാസം നൽകും. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനും കൊളസ്ട്രോൾ ലെവൽ കുറച്ചു കൊണ്ടുവരുന്നതിനും ഇത് സഹായിക്കുന്നു. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.