എത്രകാലമായിട്ടും വിട്ടുമാറാത്ത ചുമ, ജലദോഷം, അലർജി എന്നിവ പൂർണ്ണമായും മാറ്റാൻ ഇതാ ഒരു ഒറ്റമൂലി.

നമ്മളിൽ പലർക്കും ഉള്ള ഒരു പ്രശ്നമാണ് തൊണ്ട കുത്തിയുള്ള ചുമ. അല്ലെങ്കിൽ തൊണ്ടയിൽ കഫം നിറഞ്ഞ പോലെയുള്ള ഒരു തോന്നൽ. ഒന്ന് ചുമച്ച് തുപ്പി കഴിഞ്ഞാൽ ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. ചിലർക്ക് ഉറക്കത്തിലും ഈ ബുദ്ധിമുട്ടുണ്ടാകാറുണ്ട് പെട്ടെന്ന് ശ്വാസം കിട്ടാത്ത ബുദ്ധിമുട്ട് ഉണ്ടായി പെട്ടെന്ന് ഉണരുകയും ഒന്ന് ചുമച്ച് തുപ്പിയതിനു ശേഷം ആശ്വാസം കിട്ടുകയും ചെയ്യുന്നു. ചിലപ്പോഴെല്ലാം തൊണ്ടയിൽ വളരെയധികം അസ്വസ്ഥതയും അനുഭവപ്പെടാറുണ്ട്. സാധാരണയായി നമ്മുടെ ശരീരത്തിൽ കഫം കാണപ്പെടുന്നത് പല രീതിയിലാണ്. ചിലത് മഞ്ഞനിറത്തിലും ചിലത് പച്ചനിറത്തിലും.

മറ്റു ചിലത് വെള്ളനിറത്തിലും മറ്റേ ചിലത് ഉമിനീര് പോലെ പതകൾ നിറഞ്ഞതും ആകാം. മൂക്കിലും സൈനസ് ഭാഗത്തും ഉൽപാദിക്കപ്പെടുന്ന കഫം മൂക്ക് വലിക്കുമ്പോൾ തൊണ്ടയിലേക്ക് എത്തുന്നു. കൂടാതെ അർനൊയ്ഡ് ടോൺസിലേറ്റസ് എന്നിവ ഉള്ളവർക്കും തൊണ്ടയിൽ കഫം നിറഞ്ഞ അതുപോലെയുള്ള അസ്വസ്ഥത കണ്ടുവരുന്നു. ശ്വാസകോശത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ മൂലം കഫം ഉല്പാദിപ്പിക്കപ്പെട്ട് തൊണ്ടയിലേക്ക് എത്താൻ കാരണമാകുന്നു. ഗ്യാസ്ട്രബിൾ പുളിച്ച തികെട്ടൽ എന്നിവ ഉള്ളവരിലും രാത്രിയിൽ ഇത്ര ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്.

കൂടാതെ രാത്രിയിൽ അമിതമായി ഭക്ഷണം കഴിച്ചു കിടന്നുറങ്ങുമ്പോൾ ശരിയായ രീതിയിൽ ദഹനം നടക്കാത്തതിന്റെ തുടർന്നു കഫം പോലെയുള്ള വെളുത്ത ദ്രാവകം കഴുത്തിൽ വന്നു കെട്ടി നിൽക്കുന്നു. ഇത് വളരെയധികം അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടായി കഴിഞ്ഞാൽ നമുക്ക് വീട്ടിൽ തന്നെ ഇതിനെ ചിരിക്കാനുള്ള മാർഗങ്ങൾ ചെയ്യാൻ സാധിക്കും. കുളി കഴിഞ്ഞതിനുശേഷം തല വിയർക്കാതെ നോക്കുക, വിയർത്തു വന്നതിനുശേഷം എസി ഫാൻ തുടങ്ങിയ ഓൺ ചെയ്തിരിക്കാതെ നോക്കുക. ഉപ്പിട്ട വെള്ളത്തിൽ ആവി കൊള്ളുന്നത് സൈനസിൽ ഉൽപ്പാദിപ്പിക്കുന്ന കപത്തെ നീക്കം ചെയ്യാൻ സഹായിക്കും.

വിക്സ്, ടൈഗർഭം തുടങ്ങിയവ ചേർത്ത്ആവി പിടിക്കുന്ന ശീലം ഒഴിവാക്കുക. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു കഷണം ഇഞ്ചിയും പനിക്കൂർക്കയും കുരുമുളകും ചേർത്ത് തിളപ്പിച്ചതിനുശേഷം ഒരു ടീസ്പൂൺ തേൻ ചേർത്ത് കഴിക്കുന്നത് ഇത്തരം ബുദ്ധിമുട്ടുകൾക്കു നല്ലതാണ്. കുട്ടികളിൽ ഉണ്ടാകുന്ന കഫക്കെട്ടിന് പനിക്കൂർക്കയുടെ ഇലയുടെ നീരും എൻജിനീരും തേൻ ചേർത്ത് നൽകാം. ഇതിൽ തന്നെ അല്പം മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുകയോ വായിൽ കവിളിൽ കൊള്ളുകയോ ചെയ്യുന്നതും നല്ലതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.