×

എത്ര കടുത്ത ചൊറിച്ചിൽ മാറാനും ഈ എണ്ണ ഉണ്ടാക്കി ഉപയോഗിച്ചാൽ മതി.

നമുക്കെല്ലാം വളരെ സുപരിചിതമായ ഒരു അസുഖമാണ് സോറിയാസിസ്. മറ്റു ത്വക്ക് രോഗങ്ങളിൽ നിന്നും സോറിയാസിസ് വ്യത്യാസപ്പെട്ടിരിക്കുന്നു. പലപ്പോഴും നമുക്ക് ചർമ്മത്തിൽ പലതരത്തിലുള്ള ചൊറിച്ചിലുകളും കറുത്ത പാടുകളും അലർജികളും മറ്റും ഉണ്ടാകാറുണ്ട്. ഇതിനെല്ലാം ഒരു കാരണം ഉണ്ടായിരിക്കും. വ്യത്യസ്ത കാരണങ്ങളാൽ വ്യത്യസ്ത തരത്തിലുള്ള രോഗലക്ഷണങ്ങളാൽ ത്വക്ക് രോഗങ്ങൾ പലവിധത്തിലും കാണപ്പെടുന്നു. അതിൽ ഒന്നാണ് സോറിയാസിസ്. വൈറസ് ഫംഗസ് ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികളുടെ ആക്രമണം കാരണവും ത്വക്കിൽ പലതരത്തിലുള്ള അലർജി രോഗങ്ങൾ ഉണ്ടാകാറുണ്ട്.

ഇവയിൽ നിന്നെല്ലാം സോറിയാസിസ് വ്യത്യാസപ്പെട്ടിരിക്കുന്നു. കാരണം സോറിയാസിസ് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്. നമ്മുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള വൈറസുകൾ അല്ലെങ്കിൽ ബാക്ടീരിയകളോ പ്രവേശിക്കുമ്പോൾ അവയെ നശിപ്പിക്കുന്നതിന് വേണ്ടി നമ്മുടെ ശരീരത്തിൽ ഇമ്മ്യൂണിറ്റി പവർ ആവശ്യമാണ്. എന്നാൽ ഈ ഇമ്മ്യൂണിറ്റി പവർ തന്നെ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കെതിരെ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അസുഖമാണ് സോറിയാസിസ്. . ശരീരത്തിന്റെ മടക്കുകളിലോ കൈകാൽമുട്ടുകളിലോ നെറ്റിയിലോ ചെവിയുടെ പുറകിലോ എല്ലാം വൃത്താകൃതിയിലും.

ശൽക്കങ്ങൾ രൂപപ്പെട്ട് കട്ടിയുള്ള രൂപത്തിലും ഇത് കാണപ്പെടുന്നു. അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയും ഇവ ഉണ്ടാക്കുന്നു. ചിലരിൽ ഈ അസുഖം വളരെ കുറച്ചു കാലം മാത്രമേ നിലനിൽക്കാറുള്ളൂ. എന്നാൽ ചിലരിൽ ഇത് വളരെ കാലം നീണ്ടുനിൽക്കുന്നു. ചൊറിച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ഇവ പല പേരുകളിലാണ് അറിയപ്പെടുന്നത്. തലയിൽ കോശങ്ങൾ നശിച്ച് കട്ടിയായി കാണപ്പെടുന്ന അവസ്ഥയെയാണ് പ്ലാക്യു സോറിയാസിസ് എന്ന് പറയുന്നത്. ശരീരത്തിന്റെ പലഭാഗത്തായി രക്തത്തുള്ളികൾ പോലെ കാണപ്പെടുന്നതിനെയാണ് ഗുട്ടറ്റ് സൊറിയാസിസ് എന്ന് പറയുന്നത്.

കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇത് കണ്ടുവരുന്നത്. ബാക്ടീരിയ ഇൻഫെക്ഷൻ ആണ് ഈ സോറിയാസിസിനു കാരണം. എന്നാൽ ചിലരെ സോറിയാസിസ് ബാധിക്കുന്നത് നഖങ്ങളിലാണ്. ഇതിനെയാണ് നെയിൽ സോറിയസിസ് എന്ന് പറയുന്നത്. കൂടാതെ ഇൻവേഴ്സ് സോറിയാസിസ് എന്ന ഒരുതരം സോറിയാസിസ് കൂടെ ഉണ്ട്. ഇത് ഉണ്ടാകുന്നത് ശരീരത്തിന്റെ മടക്കുകളിൽ ആണ്. കൂടുതലായും ഇത് സ്ത്രീകളിലാണ് കണ്ടുവരുന്നത്. കൂടാതെ പഴുപ്പ് നിറഞ്ഞ കുരുക്കൾ പോലെ കണ്ടു വരാറുണ്ട് ഇവയും സോറിയാസിസ് ആണ്. നമ്മുടെ ശരീരത്തിലുള്ള എച്ച് എൽ എ എന്ന ഒരു ജീനാണ് സോറിയാസിസ് /

രോഗത്തിന് കാരണമാകുന്നത്. റിവേഴ്സ് ഇമ്മ്യൂണിറ്റി സിസ്റ്റം ഉള്ളതുകൊണ്ട് മാത്രമല്ല ചിലരിൽ ബാക്ടീരിയ ഇൻഫെക്ഷൻ കൊണ്ടും സോറിയാസിസ് കണ്ടുവരുന്നുണ്ട്. ഇതിന് പ്രധാനമായും കാരണമാകുന്നത് ദഹനപ്രക്രിയയിലുള്ള തകരാറുകൾ ആണ്. പുകവലിയും മദ്യപാനവും സോറിയാസിസ് ഉള്ള ആളുകളിൽ അതിന്റെ വ്യാപ്തി കൂടുന്നതിന് കാരണമാകുന്നു. ദന്തപാലയുടെ ഇല സോറിയാസിസ് രോഗത്തിന് ഔഷധമാണ്. ദന്തപാലയുടെ ഇല വെളിച്ചെണ്ണയിൽ ഇട്ട് അഞ്ചു ദിവസം വെയിലത്ത് വെച്ചശേഷം ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ പുരട്ടി കൊടുത്താൽ ആശ്വാസം ലഭിക്കും. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.