എത്ര കഠിനമായ ചൊറിച്ചിലും ഞൊടിയിടയിൽ മാറ്റിയെടുക്കാം.

പലകാരണങ്ങൾ കൊണ്ടും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ചർമ്മത്തിന്റെ പ്രശ്നങ്ങൾ കൊണ്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും അലർജിയോ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ റിയാക്ഷൻ മറ്റുമായി ശരീരത്തിൽ ചിലർക്ക് ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ചിലർക്ക് സൂര്യപ്രകാശം തട്ടിയ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുകയും അവിടെ നിറ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു.

എന്നാൽ മറ്റു ചിലർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രാണികളോ മറ്റോ കടിച്ചതുകൊണ്ടുള്ള ചൊറിച്ചിലും അനുഭവപ്പെടാം. കുട്ടികളിൽ ആണെങ്കിൽ കൊതുക് കടിച്ചിട്ടുള്ള അലർജിയോ അല്ലെങ്കിൽ മണ്ണിൽ കളിച്ചിട്ടുള്ള അലർജിയോ ഉണ്ടാകാൻ ഇടയുണ്ട്. ഭക്ഷ്യവിശബാധ കൊണ്ടും ഇങ്ങനെ ഉണ്ടാകാം. മൃദുലമായ ചർമം ഉള്ളവർക്കാണ് ഇത്ര പെട്ടെന്ന് ചൊറിച്ചിൽ വരാറുള്ളത്. ചർമ്മത്തിനു ഉണ്ടാകുന്ന ഫംഗസ് അണുബാധ മുതലായവ കൊണ്ടും .

ചിലർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായേക്കാം. കുറേദിവസം നീണ്ടുനിൽക്കുന്ന ചൊറിച്ചിൽ ആണെങ്കിൽ അവ ശരീരത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരം പ്രശ്നങ്ങളെ മാറ്റിയെടുക്കാൻ വീട്ടുവൈദ്യങ്ങളെ കൊണ്ട് സാധിക്കും. ഇങ്ങനെ ചൊറിച്ചിൽ അനുഭവപ്പെടുന്നവർക്ക് നമ്മുടെ വീട്ടിൽ തന്നെ ഉള്ള ഏറ്റവും മികച്ച ഔഷധമാണ് വെളിച്ചെണ്ണ. ഇത്തരം ചൊറിച്ചിൽ ഉള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുകയാണെങ്കിൽ അത് സ്കിന്നിന്.

വളരെയധികം ആശ്വാസം ലഭിക്കുന്നു. ചൊറിച്ചിൽ ഉള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്ത ശേഷം ചൂടുവെള്ളത്തിൽ കുളിക്കുകയാണെങ്കിൽ ഇത്തരം അലർജി പ്രശ്നങ്ങളെല്ലാം മാറിക്കിട്ടും.അതുപോലെതന്നെ നമ്മുടെ വീടുകളിൽ എല്ലാം കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് തുളസി. ഇതിന്റെ നീര് പുരട്ടുകയാണെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന അണുബാധയെ ഇല്ലാതാക്കി ചൊറിച്ചിലിനെ ശമിപ്പിക്കുന്നു.

തുളസി നല്ല ഒരു അണുനാശിനി ആണ്. അതിനാൽ ചൊറിച്ചിൽ ഉള്ള ഭാഗത്ത് തുളസിനീര് പുരട്ടാം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.