തലവേദന മാറാൻ പെയിൻ കില്ലറുകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി.

അബ്ഡോമിനൽ മൈഗ്രൈൻ എന്ന അസുഖത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. പലതരത്തിലുള്ള തലവേദനകൾ കാരണം ദിവസേന ബുദ്ധിമുട്ടുന്ന ആളുകൾ ഉണ്ട്. എന്നാൽ അബ്‌ഡോമിനൽ മൈഗ്രേൻ അവയിൽ നിന്നും വ്യത്യസ്തമാണ്. പല ആളുകളിലും തലവേദനയ്ക്ക് കാരണമാകുന്നത് സൈനസൈറ്റിസ് ആണ്. എന്നാൽ ചില ആളുകളിൽ കഫക്കെട്ട് കാരണവും തലവേദന ഉണ്ടാകാറുണ്ട്. അമിതമായി ടെൻഷനും സ്ട്രെസ്സും അനുഭവിക്കുന്നവർക്കും തലവേദന സ്ഥിരമായി കാണപ്പെടുന്നു. എന്നാൽ ചിലരിൽ തലവേദനയ്ക്ക് കാരണം വയറുമായി ബന്ധപ്പെട്ട കാരണങ്ങളാണ്.

അതിനെയാണ് അബ്ഡോമിനൽ മൈഗ്രേൻ എന്ന് പറയുന്നത്. ഇത്തരം തലവേദന ഉണ്ടാവുന്ന ആളുകളിൽ തലവേദനയുടെ ദൈർഘ്യവും കാഠിന്യവും വർദ്ധിക്കുന്നതായി കാണാൻ സാധിക്കും. കൂടാതെ അബ്ഡോമിനൽ മൈഗ്രേൻ ഉള്ള ആളുകൾക്ക് മലബന്ധം അനുഭവപ്പെടുന്നു. അതുപോലെതന്നെ ഛർദിയും ഒരു ലക്ഷണമാണ്. കഠിനമായ ലൈറ്റ് അടിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടും അവർക്ക് ഉണ്ടാകും. വെളിച്ചത്തോട് ഒരു ബുദ്ധിമുട്ട് കാണാൻ അവർക്ക് സാധിക്കും. അതുപോലെതന്നെ ചെറിയ ശബ്ദം പോലും അവർക്ക് വളരെയധികം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ആയിരിക്കും അനുഭവപ്പെടുക.

ഫോട്ടോഫോബിയ എന്ന കണ്ടീഷനാണ് ഇതിന് കാരണമാകുന്നത്. സ്ഥിരമായി ബലബന്ധം അനുഭവപ്പെടുന്ന ആളുകൾക്കാണ് അബ്ഡോമിനൽ മൈഗ്രേൻ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലുള്ളത്. അതുപോലെതന്നെ സെർട്ടോണിൽ എന്ന ഹാപ്പി ഹോർമോണിന്റെ ഉത്പാദനം കുറയുന്നത് വഴി മലബന്ധം അനുഭവപ്പെടുകയും തുടർന്ന് അത്തരം ആളുകളിൽ തലവേദന ഉണ്ടാവുകയും ചെയ്യുന്നു. അബ്ഡോമിനൽ മൈഗ്രേൻ ആയതുകൊണ്ട് തന്നെ അബ്ഡോമിനൽ ആയിട്ടുള്ള വയറുവേദനയും അവർക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം ആളുകളിൽ വിശപ്പില്ലായ്മയും ഭക്ഷണത്തോട് വെറുപ്പും അനുഭവപ്പെടുന്നു.

ഈ തലവേദന ഉള്ള ആളുകൾ മിക്കവരും രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവർ ആയിരിക്കും. ഇതിനുള്ള യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ശരിയായ വഴി. ശരാശരി ഒരു മനുഷ്യൻ ദിവസവും എട്ടുമണിക്കൂർ ഉറങ്ങിയിരിക്കണം അതിനാൽ തന്നെ ശരിയായ ഉറക്കം ലഭിക്കുന്നതു വഴി ഈ ബുദ്ധിമുട്ട് നമുക്ക് തടയാൻ സാധിക്കും. ശരീരത്തിലെ തണുപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുവാൻ ശ്രദ്ധിക്കുക.

എരിവും മസാലകളും അടങ്ങിയ ഭക്ഷണങ്ങൾ ഒരു പരിധി വരെ ഒഴിവാക്കുക. ഒരിക്കലും വയറു കാലിയാക്കാതെ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെ ശരീരത്തിൽ ജലാംശം വർദ്ധിപ്പിക്കുന്നതിന് വേണ്ടി വാട്ടർ കണ്ടന്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. കൂടുതൽ അറിയുന്നതിന് വേണ്ടി വീഡിയോ തുടർന്ന് കാണുക.