കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്ന അസുഖമാണ് ക്യാൻസർ അഥവാ അർബുദം. ദിനംപ്രതി നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഒരു അസുഖമാണ് ക്യാൻസർ. പ്രായഭേദം ഇല്ലാതെ കുട്ടികളിലും മുതിർന്നവരിലും ഇത് കണ്ടുവരുന്നു. സ്ത്രീകളിൽ പലപ്പോളും കണ്ടുവരുന്നതാണ് സ്ഥാനാർബുദം. ഈ അവസ്ഥയ്ക്ക് വേണ്ടത് ഭയമല്ല. ജാഗ്രതയും തിരിച്ചറിവുമാണ്. പണ്ടുകാലങ്ങളിൽ എല്ലാം ഈ അസുഖം വന്നിരുന്നത്.
60 65 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു. എന്നാൽ ഇന്ന് 40 45 വയസ്സ് കഴിയുമ്പോഴേക്കും സ്ത്രീകളിൽ ഈ ഒരു അവസ്ഥ കണ്ടു തുടങ്ങി. പ്രധാനമായും ഇതിന് കാരണം നമ്മുടെ ജീവിതശൈലി തന്നെയാണ്. ആർത്തവത്തിൽ ഉണ്ടാവുന്ന വ്യതിയാനങ്ങളും ഹോർമോൺ വിദ്യാനങ്ങളും ആണ് ഈ അസുഖത്തിന് കാരണം. പണ്ടുകാലങ്ങളിൽ എല്ലാം സ്ത്രീകൾ വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം ചെയ്യപ്പെട്ടിരുന്നു.
അതിനാൽ തന്നെ അവരുടെ കുട്ടികളുടെ എണ്ണവും മുലയൂട്ടുന്ന കാലയളവും കൂടുതലായിരുന്നു. അതിനാൽ തന്നെ ഇവരിൽ ഹോർമോണുകളുടെ പ്രശ്നം ഉണ്ടായിരുന്നില്ല. അതിനാൽ ഇത്തരം അസുഖങ്ങളും കുറവായിരുന്നു വന്നിരിക്കുന്നത്. എന്നാൽ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. വിവാഹപ്രായവും മുലയൂട്ടുന്ന അമ്മമാരുടെ കാലയളവും വ്യത്യാസപ്പെട്ടിട്ടുള്ളതിനാൽ ഇന്ന് അസുഖത്തിന്റെ സാധ്യത വളരെ കൂടുതലാണ്.
മാറിടം ശരീരത്തിന് പുറത്തായതുകൊണ്ടും അതിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രകടനമാകുന്നതുകൊണ്ടും വളരെ വേഗത്തിൽ തന്നെ ഈ അസുഖം കണ്ടുപിടിക്കാൻ സാധിക്കും. ഇവയിൽ ആദ്യം കാണുന്ന ലക്ഷണങ്ങൾ മാറിടങ്ങൾ തമ്മിലുള്ള വലിപ്പവ്യത്യാസം, മുലഞെട്ടിൽ നിന്നും ഏതെങ്കിലും.
തരത്തിലുള്ള ശ്രവങ്ങളോ രക്തമോ വരുക, ഉണങ്ങാതെ കാണപ്പെടുന്ന വ്രണങ്ങൾ തുടങ്ങിയവയാണ്. കൂടാതെ കക്ഷത്തിൽ ഉണ്ടാകുന്ന വേദനയോട് കൂടിയ മുഴകളോ വേദനയില്ലാത്ത മുഴകളോ ഇതിന്റെ ലക്ഷണങ്ങളിൽ പെട്ടവയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.