ദിനംപ്രതി ഓരോരോ അസുഖങ്ങൾ കാരണം ബുദ്ധിമുട്ടുന്നവരാണ് നാം. ഇന്നത്തെ നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും ആണ് പല രോഗങ്ങൾക്കും വഴിയൊരുക്കുന്നത്. എന്നാൽ നമുക്ക് ഭക്ഷണം കഴിക്കാതിരിക്കാൻ സാധിക്കുമോ അതും ഇല്ല. അസുഖങ്ങൾ വരാതിരിക്കാൻ പ്രധാനമായും നാം ചെയ്യേണ്ടത് നമ്മുടെ ജീവിതശൈലിലും ഭക്ഷണരീതിയിലും വരുത്തേണ്ട മാറ്റങ്ങളാണ്. തിരക്കുപിടിച്ച ജീവിതത്തിൽ പലപ്പോഴും ഫാസ്റ്റ് ഫുഡുകളെ.
ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ടുതന്നെ ആശുപത്രികളിൽ നിന്നും ഇറങ്ങാൻ സമയവും ഇല്ല. അതിനാൽ അസുഖങ്ങൾ വരാതിരിക്കാൻ പ്രധാനമായും ചെയ്യേണ്ടത് നാം കഴിക്കുന്ന ഭക്ഷണകാര്യത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക വഴി ജീവിതശൈലി രോഗങ്ങൾ വരാനിടയാകുന്നു. കൂടാതെ അധികം സമയം ഇരുന്ന് ജോലി ചെയ്യുന്നവർ ആയതുകൊണ്ട്.
കുഴപ്പം അടിഞ്ഞു കൂടിയിട്ടുള്ള അസുഖങ്ങൾക്കും വഴിയൊരുക്കുന്നു. അതിനാൽ നാം നമുക്ക് ആവശ്യമായ ഭക്ഷണങ്ങൾ മാത്രമേ കഴിക്കാവൂ. ധാരാളമായി പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കഴിക്കുക. അരി ഭക്ഷണം കുറയ്ക്കുക. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള മുട്ട പാൽ തുടങ്ങിയ സമീകൃത ആഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ശരീരത്തിന് ആവശ്യമായ തോതിൽ വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ ദഹനത്തിന് സഹായിക്കും.
കൃത്യമായ വ്യായാമവും ഭക്ഷണക്രമീകരണവും ഉണ്ടെങ്കിൽ ഇന്ന് നാം കാണുന്ന ജീവിതശൈലി രോഗങ്ങളെ നമുക്ക് വരാതെ നോക്കുവാൻ സാധിക്കും. എപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിൽ പകുതി പച്ചക്കറികളും ബാക്കി അനുവദിച്ചിട്ടുള്ള പഴങ്ങളും പ്രോട്ടീനു വേണ്ടി മുട്ടയുടെ വെള്ളയോ പയറോ ചേർക്കാം. ഇത്തരത്തിലുള്ള ഭക്ഷണരീതികൾ തുടരുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിയാതിരിക്കുകയും ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷ നേടാം. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.