നമുക്കിടയിൽ പലരും ഇന്ന് പ്രയാസപ്പെടുന്ന ഒരു കാര്യമാണ് കാൽമുട്ട് വേദന. അമിതമായി ഭാരം ഉള്ളവർക്കും അതുപോലെതന്നെ മറ്റു അസുഖ സംബന്ധമായോ ചിലരിൽ മുട്ടുവേദന പതിവാണ്. 40 വയസ്സ് കഴിഞ്ഞ സ്ത്രീ പുരുഷന്മാരിൽ എല്ലു തേയ്മാനം മൂലം മുട്ടുവേദന സാധാരണമാണ്. ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതുകൊണ്ട് നടക്കാനോ കാൽ മടക്കി ഇരിക്കാനോ കഴിയാതെ വരുന്നു.
ഇത്തരം ബുദ്ധിമുട്ടുകൾ തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ തുടക്കത്തിൽ തന്നെ ശ്രദ്ധിച്ച് തെറാപ്പി അല്ലെങ്കിൽ വ്യായാമങ്ങൾ തുടങ്ങിയവ ചെയ്യുകയാണെങ്കിൽ നമുക്ക് ഇത് പൂർണ്ണമായും മാറ്റാൻ സാധിക്കും. എന്നാൽ ഈ അവസ്ഥ ഗുരുതരം ആവുകയാണെങ്കിൽ സർജറി അല്ലാതെ ഇതിനു മറ്റൊരു മാർഗ്ഗമില്ല.
എന്നാൽ എല്ലാവർക്കും സർജറി ചെയ്യാൻ സാധിക്കുകയുമില്ല. അത് പ്രായാധിക്യം കാരണമോ അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണമോ ആകാം. കാൽമുട്ടിന്റെ ഉള്ളിലേക്ക് പോകുന്ന നാഡികൾക്കാണ് ഈ വേദന ഉണ്ടാകുന്നത്. അത്തരം വേദനയുണ്ടാക്കുന്ന നാഡികളെ സ്കാനിങ്ങിലൂടെ കണ്ടുപിടിച്ച് അവയ്ക്ക് നേരിട്ട് ചികിത്സ കൊടുക്കുന്ന വിദ്യയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് ചെയ്യുന്നതുകൊണ്ട് ആറുമാസം മുതൽ ഒരു വർഷം വരെ വേദന.
ഇല്ലാതെ ഇരിക്കും. സർജറിയില്ലാതെ തന്നെ വേദനയുള്ള ഭാഗത്ത് ഒരു നീഡിൽ കുത്തി ഇറക്കി അതിലൂടെയുള്ള ലേസർ ട്രീറ്റ്മെന്റ് ആണ് ഇത്. ഇതിലൂടെ അപ്പോൾ തന്നെ വേദന ഇല്ലാതാകുന്നു. എന്നാൽ സാധാരണ ചികിത്സയിലൂടെ രണ്ടോ മൂന്നോ മാസം എടുത്തു മാത്രമാണ് വേദന മാറുന്നത്. ഇതിനു പാർശ്വഫലങ്ങളോ അല്ലെങ്കിൽ മറ്റു ആരോഗ്യ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.