കാൽമുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗം പേരും. പ്രായഭേദം ഇല്ലാതെ തന്നെ ഇത് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ്. കാൽസ്യക്കുറവ്, അല്ലെങ്കിൽ ഭാരം കൂടുന്നത് കൊണ്ടോ കാൽമുട്ടുകൾക്ക് വേദന അനുഭവപ്പെടാം. അല്ലെങ്കിൽ വാതരോഗം ഉള്ളവർക്കും സന്ധികളിൽ വേദന ഉണ്ടാകാറുണ്ട്.
ഇത്തരം വേദനകളെ അകറ്റാൻ ചില നാട്ടുവൈദ്യങ്ങൾ നമുക്ക് പരിചയപ്പെടാം. ഇവ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ 100% റിസൾട്ട് തരുന്നവയാണ്. ചിലവും വളരെ കുറവാണ്. നമ്മുടെ വീടിന്റെ പരിസരങ്ങളിലും പറമ്പിലും എല്ലാം സാധാരണയായി കണ്ടുവരുന്ന ഒരു സസ്യമാണ് എരിക്കും ചെടി. വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ് ഇത്.
വാതരോഗങ്ങൾക്കും സന്ധിവേദനകൾക്കും ഉപ്പൂറ്റി വേദനകൾക്കും എല്ലാം ഈ ഇല അരച്ചിടുന്നത് നാട്ടിൻപുറങ്ങളിൽ പതിവുണ്ട്. എരിക്കില്ല പശ യോടു കൂടി നാലെണ്ണം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അരയ്ക്കുന്നതിന് എളുപ്പത്തിനായി ഇവ ചെറിയ കഷണങ്ങളായി അരിയുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് അല്പം പോലും വെള്ളം.
ചേർക്കാതെ കല്ലിൽ നല്ലപോലെ അരച്ചെടുക്കുക. ഉപ്പ് കല്ലുപ്പോ പൊടിയുപ്പോ ഏതുമാകാം. അടുത്തതായി നമുക്ക് ആവശ്യം മുറിവെണ്ണയാണ്. അതില്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മറ്റു മസാജ് ഓയിലുകളും ഉപയോഗിക്കാം. ചൂടാക്കിയെടുത്ത മുറിവണ്ണ ഇളം ചൂടോടുകൂടി തന്നെ വേദനയുള്ള ഭാഗത്ത് പുരട്ടുക. അതിന്റെ മുകളിലേക്ക് അരച്ചു വച്ചിരിക്കുന്ന.
എരുക്കിന്റെ ഇല തേച്ചു കൊടുക്കുക. മുക്കാൽ മണിക്കൂർ നേരം റസ്റ്റ് ചെയ്തതിനുശേഷം ഇത് എടുത്തു കളയാം. ശേഷം ഇളം ചൂടുവെള്ളത്തിൽ ചൂടുപിടിക്കുന്നതും നല്ലതാണ്. ശരീരത്തിന്റെ വേദനയുള്ള ഭാഗങ്ങളിലെല്ലാം ഇത് പ്രയോഗിക്കാം. റിസൾട്ട് ഉറപ്പാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.