പുതുതലമുറയുടെ പ്രധാന പ്രശ്നമാണ് അകാലനര. കൂടാതെ പ്രായാധിക്യം കൊണ്ടും നര സംഭവിച്ചവർക്കും ഹെയർ ഡൈ അല്ലാതെ മറ്റൊരു മാർഗവും ഇല്ല. കെമിക്കലുകൾ അടങ്ങിയ എന്നെയും ഹെയർ ഡൈകളും ഉപയോഗിച്ചു അലർജിയോ മറ്റും ഉണ്ടാകാതെ ചെലവ് ചുരുങ്ങിയ രീതിയിൽ തന്നെ നാച്ചുറൽ ഹെയർ ഡൈ തയ്യാറാക്കാൻ നമുക്ക് കഴിയും. ഇതിനായി വീട്ടിൽ തന്നെ സുലഭമായി കിട്ടുന്ന ചില സാധനങ്ങൾ മാത്രം മതി.
ഇത് 100% നാച്ചുറലും അതുപോലെതന്നെ 100% റിസൾട്ട് തരുന്ന ഒന്നാണ്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി കരിഞ്ചീരകവും സവാളയും മാത്രമാണ് നമുക്ക് ആവശ്യമുള്ളൂ. കരിഞ്ചീരകം സൗന്ദര്യവർദ്ധനത്തിനും മുടിയുടെ സംരക്ഷണത്തിനും പരമ്പരാഗതമായി ഉപയോഗിച്ചു വരാറുള്ള ഔഷധങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ കരിഞ്ചീരകം ഒരുപാട് ഔഷധഗുണമുള്ള ഒന്നാണ്. അതുപോലെതന്നെ താരനെയും മുടികൊഴിഞ്ഞയും മാറ്റാൻ.
സവാള ഉപയോഗിക്കാറുണ്ട്. ഹെയർ ഡൈ തയ്യാറാക്കുന്നതിന് വേണ്ടി ഒരു കപ്പ് കരിംജീരകവും മൂന്ന് ബദാമും നല്ലതുപോലെ വറുത്തെടുക്കുക. അതുപോലെ ഒരു സവാള ഗ്രേറ്റ് ചെയ്തതിനു ശേഷം മിക്സിയിലിട്ട് അരച്ച് അതിന്റെ ജ്യൂസ് മാത്രം അരിച്ചെടുക്കുക. വറുത്തെടുത്ത ബദാമും കരിഞ്ചീരകവും മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. രണ്ട് ടീസ്പൂൺ കരിംജീരകപ്പൊടി ഒരു ഇരുമ്പ് പാത്രത്തിലേക്ക് ഇടുക.
അതിലേക്ക് രണ്ട് ടീസ്പൂൺ നീല അമരി പൊടിയോ അല്ലെങ്കിൽ നെല്ലിക്ക പൊടിയോ ചേർക്കാം. ശേഷം എടുത്തു വച്ചിട്ടുള്ള സവാളനീരും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഒരു ദിവസം എടുത്തു വച്ചതിനുശേഷം ബ്രഷ് ഉപയോഗിച്ച് നേരെയുള്ള ഭാഗങ്ങളിൽ നന്നായി പുരട്ടി കൊടുക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകി കളയാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.