ആർത്തവ സംബന്ധമായ പല ബുദ്ധിമുട്ടുകളും നേരിടുന്നവരാണ് പല സ്ത്രീകളും. ഇന്ന് 40 45 വയസ്സ് പ്രായമാകുമ്പോഴേക്കും സ്ത്രീകളിൽ ആർത്തവവിരാമം സംഭവിക്കുന്നു. പലകാരണങ്ങൾ കൊണ്ടും ആർത്തവത്തിൽ വ്യതിയാനങ്ങൾ സംഭവിക്കാം. ആർത്തവവിരാമം അടുക്കുമ്പോൾ ചില സ്ത്രീകളിൽ ആർത്തവ വ്യതിയാനങ്ങൾ സംഭവിക്കുന്നു. കൂടാതെ അണുബാധ അല്ലെങ്കിൽ അർഭുതം മുതലായ അവസ്ഥ.
ഉണ്ടാകുമ്പോഴും ആർത്തവത്തിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നു. അല്ലെങ്കിൽ ഗർഭാശയത്തിലോ ഗർഭാശയത്തിന്റെ പുറത്ത് ഉണ്ടാകുന്ന മുഴകൾ കാരണവും ആർത്തവത്തിൽ മാറ്റങ്ങൾ സംഭവിക്കാം. കൂടാതെ പിസിഒഡി പോലുള്ളവ ഉള്ളവർക്കും കൃത്യമായി ആർത്തവങ്ങൾ ഉണ്ടാവാറില്ല. കൂടാതെ ഇടയ്ക്കിടക്കുള്ള തുള്ളിത്തുള്ളിയായി ഉള്ള ആർത്തവം ക്യാൻസറിന്റെ ലക്ഷണമാണ് അതിനാൽ ഇതിന് കൂടുതൽ പ്രാധാന്യം.
നൽകി ചികിത്സ നേടേണ്ടതാണ്. 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ഗർഭാശയം സംബന്ധമായ അസുഖങ്ങൾ ഉണ്ടോ എന്ന് അറിയാനുള്ള ടെസ്റ്റുകളും സ്കാനിങ്ങും ചെയ്യൽ നിർബന്ധമാണ്. അല്ലെങ്കിൽ അവ ക്യാൻസർ പോലുള്ള രോഗങ്ങൾ ആയി മാറും. ആർത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളിൽ ലൈംഗികതയോടുള്ള താല്പര്യം കുറവ്, ടെൻഷൻ, ദേഷ്യം തുടങ്ങിയത് ഉണ്ടാകുന്നു. അതിനാൽ കൃത്യസമയത്ത് ആർത്തവം.
നടക്കാത്തത് പല മാനസിക പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു. ഈസ്ട്രജൻ കുറവുമൂലവും ഇത് സംഭവിക്കാം. നമ്മുടെ ഭക്ഷണരീതിയിലും ദിനചര്യയിലും വേണ്ടത്ര മാറ്റങ്ങൾ വരുത്തുന്നതിലൂടെ നമുക്ക് ഈ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കും. അരിആഹാരം കുറച്ച് ന്യൂട്രീഷൻ അടങ്ങിയ ഭക്ഷണം കഴിക്കുക. ധാരാളമായി പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
കൃത്യമായ ഇടവേളകളിൽ നന്നായി വെള്ളം കുടിക്കുക. സോയാ പ്രൊഡക്ട് ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നന്നായി വിയർക്കുന്ന വ്യായാമങ്ങൾ തുടർച്ചയായി ചെയ്യുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.