ഹൃദയം ഹൃദയത്തിന്റെ ഭിത്തിയിലേക്ക് തന്നെ സപ്ലൈ ചെയ്യുന്ന രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കിനെ ആണ് കൊറോണറി ആര്ടറി ഡിസീസസ് എന്ന് പറയുന്നത്. കൊളസ്ട്രോൾ കാൽസ്യം എന്നിവ അടിഞ്ഞു കൂടിയിട്ടോ രക്തക്കട്ടികൾ രൂപപ്പെട്ടു കൊണ്ടോ ഹൃദയത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന ബ്ലോക്ക് ആണ് ഇത്. 50% വരെ ബ്ലോക്ക് ഉള്ളവർക്ക് മെഡിസിനിലൂടെ തുടർന്നു പോകാവുന്നതാണ് എന്നാൽ 80 ശതമാനം വരെ എത്തുമ്പോൾ നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു വരികയും തുടർന്ന് ഓപ്പറേഷൻ ചെയ്യേണ്ടി വരികയും ചെയ്യുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തുള്ളവർക്ക് കൊറോണറി.
ഡിസീസസ് ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്. ഉയർന്ന നിലയ്ക്കുള്ള കൊളസ്ട്രോളും 80% ത്തോളം ഷുഗറും ഇത്തരം അസുഖങ്ങൾക്ക് കാരണമായേക്കാം. പാരമ്പര്യമായും ഈ അസുഖം വരാൻ സാധ്യതയുണ്ട്. പ്രായമായവരിൽ മാത്രമല്ല ഇത് കണ്ടുവരുന്നത്. കുട്ടികളിലും ചെറുപ്പക്കാരിലും എല്ലാം ഹൃദയത്തിന്റെ രക്തക്കുഴലുകൾക്ക് ഇത്തരം ബ്ലോക്കുകൾ കണ്ടുവരുന്നുണ്ട്. ഹാർട്ടറ്റാക്കുമായി ബന്ധപ്പെട്ടിട്ടുള്ള ലക്ഷണങ്ങൾ കണ്ടുവരുന്ന ആളുകളെ ഹോസ്പിറ്റലിൽ എത്തിക്കഴിഞ്ഞാൽ പരിശോധനയ്ക്ക് ശേഷം ഇസിജി ആൻജിയോഗ്രാം തുടങ്ങിയാൽ ടെസ്റ്റുകൾക്ക് വിധേയമാക്കുന്നു.
ആൻജിയോഗ്രാം ടെസ്റ്റിലൂടെയാണ് രക്തക്കുഴലിൽ ഉണ്ടാവുന്ന ഇത്തരം ബ്ലോക്കുകളെ കണ്ടെത്തുന്നത്. കൊറോണറി ഡിസീസസ് ഉള്ള ഒരു രോഗിയെ ബൈപ്പാസ് സർജറിയാണ് ചെയ്യുക. നേരെമറിച്ച് ആൻജിയോപ്ലാസി ചെയ്യുന്ന ആളുകൾക്ക് സ്റ്റണ്ട് ആണ് ഇട്ടുകൊടുക്കുന്നത്. സെന്റ് ഇട്ട ആളുകളിൽ കാലക്രമേണ വീണ്ടും ബ്ലോക്ക് വരുവാൻ സാധ്യതയുണ്ട്. അത്തരം ആളുകൾക്ക് രണ്ടാമത് ബൈപാസ് സർജറിയാണ് നിർദ്ദേശിക്കാറുള്ളത്. കൂടാതെ മൾട്ടിപ്പിൾ ബ്ലോക്ക് ഉള്ള ആളുകളിലും പ്രമേഹ രോഗികളിലും സെന്റ് ഇട്ടത് അടഞ്ഞ് വരുന്ന രോഗികളിലും ബൈപ്പാസ് സർജറിയാണ് ചെയ്യുന്നത്.
പലർക്കും ഹാർട്ട് തുറന്നു ഓപ്പറേഷൻ ചെയ്യുക എന്ന് പറയുമ്പോൾ പലർക്കും പേടിയാണ്. എന്നാൽ രക്തക്കുഴലുകൾക്ക് ബ്ലോക്ക് ഉള്ള രോഗികൾക്ക് ഓപ്പറേഷൻ ചെയ്യാതെ മറ്റൊരു മാർഗം ഇല്ല. ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നതിനേക്കാളും ബ്ലോക്കുള്ള ആളുകൾക്ക് കൂടുതൽ ആശ്വാസം ലഭിക്കാൻ ചെയ്യാവുന്ന ഓപ്പറേഷൻ ബൈപ്പാസ് സർജറി ആണ്. ഇതിനെ ആൻജിയോപ്ലാസ്റ്റിയേക്കാളും ചിലവും കൂടുതലാണ് മാത്രമല്ല വളരെക്കാലം റസ്റ്റ് എടുക്കുകയും ചെയ്യണം. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ഒരാൾക്ക് ബ്ലോക്ക് ഉണ്ട് എന്നുണ്ടെങ്കിൽ ഓപ്പറേഷൻ ചെയ്യുകയാണ് ഏറ്റവും നല്ലത്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.