നമ്മളിൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. അകാലനരമൂലം നമ്മളിൽ പലരിലും മാനസികമായ ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. പ്രായമാകുന്നതിന് മുമ്പ് തന്നെ മുടിയെല്ലാം നരച്ചു പോകുന്നത് പലരിലും ആത്മവിശ്വാസം കെടുത്തുന്നു. പലപ്പോഴും ഇങ്ങനെ മുടി നരക്കുന്നതിന് കാരണമാകുന്നത് ശരീരത്തിൽ മുടിയൊക്കെ കറുപ്പ് നിറം കൊടുക്കുന്ന പോഷകങ്ങളുടെ കുറവുകൊണ്ടാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നാം ആദ്യമായി ഉപയോഗിക്കുക ഹെയർ ഡൈകളാണ്. പലതരത്തിലുള്ള ഹെയർ ഡൈകൾ നമുക്കിന്ന് മാർക്കറ്റിൽ ലഭ്യമാണ്.
എന്നാൽ ഇവ കെമിക്കലുകൾ അടങ്ങിയതും നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയുമാണ്. ഇത്തരം ഹെയർ ഡൈകൾ ഉപയോഗിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങളും അലർജി തുടങ്ങിയവ ഉണ്ടാകുന്നു. യാതൊരു തരത്തിലുള്ള അലർജി പ്രശ്നങ്ങളും ഇല്ലാതെ വളരെ നാച്ചുറലായി തന്നെ മുടി കറുപ്പിച്ച് എടുക്കാൻ നമുക്ക് സാധിക്കും. അതിനായി നമുക്ക് വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ നാച്ചുറൽ ഹെയർ ഡൈ തയ്യാറാക്കി എടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നത് 100% റിസൾട്ട് തരുന്നതുമായ ഇവ ഉണ്ടാക്കാൻ ചെലവ് വളരെയധികം കുറവാണ്.
ഹോം മെയ്ഡ് നാച്ചുറൽ ഹെയർ ഡൈ തയ്യാറാക്കുന്നതിന് നാം ഇവിടെ ഉപയോഗിക്കുന്നത് സവാളയും വേപ്പിലയും ആണ്. ഇവ രണ്ടും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. താരൻ അകറ്റാനും മുടികൊഴിച്ചിൽ മാറ്റാനും മുടിസമൃദ്ധമായി വളരാനും ഇവ സഹായിക്കും. അതിനായി എണ്ണ കാച്ചിയും ഇവ ഉപയോഗിക്കാം. ഒരു പിടി കറിവേപ്പില രണ്ടുമൂന്ന് ബദാമും ചേർത്ത് ചട്ടിയിൽ നന്നായി വറുത്തെടുക്കുക. മിക്സിയുടെ ജാറിൽ ഇട്ട് ഇത് നന്നായി പൊടിച്ചെടുക്കാം. അടുത്തതായി ഒരു സവാളയുടെ പകുതിയെടുത്ത് ഗ്രേറ്റ് ചെയ്ത് മിക്സിയിൽ അരച്ചു അതിന്റെ ജ്യൂസ് മാത്രം അരിച്ചെടുക്കുക. ഹെയർ ഡൈ തയ്യാറാക്കുന്നതിന്.
നാം ഇരുമ്പ് ചീനച്ചട്ടിയാണ് എടുക്കേണ്ടത്. രണ്ട് ടേബിൾ സ്പൂൺ വേപ്പില പൊടിയും രണ്ട് ടേബിൾ സ്പൂൺ നെല്ലിക്കാപ്പൊടിയും ആവശ്യത്തിന് സവാള ജ്യൂസ് ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. ഇതിലേക്ക് ഒരു പനിക്കൂർക്കയുടെ ഇലയുടെ നീര് ചേർക്കാം. ഒരു ദിവസം റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം എടുത്ത് നേരെയുള്ള ഭാഗങ്ങളിൽ ബ്രഷ് ഉപയോഗിച്ച് പുരട്ടി കൊടുക്കാം. ഒരു മണിക്കൂറിനു ശേഷം ഇത് കഴുകി കളയാം. മുടിയിൽ മാത്രമല്ല താടിയിലും മീശയിലും ഈ ഹെയറിന്റെ ഉപയോഗിക്കാം. ആദ്യത്തിൽ തന്നെ മാറ്റം തിരിച്ചറിയാൻ സാധിക്കും. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.