വളരെയധികം ആരോഗ്യ ഗുണമുള്ള ഒന്നാണ് ബദാം. ഇതിന്റെ ഓയിലും നാം പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. ബദാം കഴിക്കേണ്ട രീതിയിൽ കഴിച്ചില്ലെങ്കിൽ അതിന്റെ ഗുണങ്ങൾ പൂർണമായും നമുക്ക് ലഭിക്കില്ല. പലർക്കും ബദാം കഴിക്കുമ്പോൾ വണ്ണം വയ്ക്കുമോ അല്ലെങ്കിൽ കൊളസ്ട്രോൾ കൂടുമോ എന്നൊക്കെയുള്ള ആശങ്കകൾ ഉണ്ട്. എന്നാൽ ഇങ്ങനെ ഒന്നും സംഭവിക്കുകയില്ല. ബദാം കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി വർദ്ധിക്കും.
ചർമ്മ സംരക്ഷണത്തിൽ ബദാം വലിയ പങ്കുവഹിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് മുടിയുടെ സംരക്ഷണത്തിനും ബദാമിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകൾ സഹായിക്കുന്നു. ദിവസവും ബദാം കഴിക്കേണ്ട രീതിയിൽ തന്നെ കഴിക്കണം. അതിനായി രാത്രി കിടക്കുമ്പോൾ ഒരുപിടി ബദാം ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. രാവിലെ ഉറക്കം ഉണരുമ്പോൾ അതിന്റെ തൊലി കളയാതെ തന്നെ കഴിക്കണം.
ബദാം കുതിർത്ത് ശേഷം അതിന്റെ തൊലി കളയുമ്പോൾ തൊലിയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ വൈറ്റമിൻ ഡി യും എല്ലാം നഷ്ടപ്പെടും. അതിനാൽ തൊലിയോട് കൂടെയാണ് ബദാം കഴിക്കേണ്ടത്. മുഖത്തെ ചുളിവുകൾ ഇല്ലാതാക്കി എന്നും യുവത്വം നിലനിർത്താൻ ബദാം കഴിക്കുന്നത് സഹായിക്കും. ബദാം ഇങ്ങനെ കുതിർത്ത് കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ ഹൃദയത്തിന്റെയും.
പ്രവർത്തനങ്ങളെ സഹായിക്കും. അതുപോലെതന്നെ പ്രമേഹ രോഗികൾ ബദാം കഴിക്കുന്നത് ശരീരത്തിൽ ഇൻസുലിൻ വർധിപ്പിക്കുന്നതിന് സഹായിക്കും. കുട്ടികൾക്ക് ദിവസവും ബദാം കൊടുക്കുന്നത് അവരിൽ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കുന്നതിന് കാരണമാകുന്നു. കൂടാതെ കരളിന്റെ ആരോഗ്യത്തിനും ബദാം നല്ലതാണ്. അതിനാൽ ദിവസവും ഒരുപിടി ബദാം കഴിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.