ബ്ലഡ്പ്രഷർ ചെക്ക് ചെയ്യാൻ നമുക്ക് വീട്ടിൽ തന്നെ മാർഗ്ഗങ്ങളുണ്ട്. എല്ലാ സാഹചര്യത്തിലും നമുക്ക് ഇതിനായി ഹോസ്പിറ്റലുകളിൽ എത്താൻ സാധിച്ചു എന്ന് വരില്ല. കൊറോണ പോലുള്ള സാഹചര്യങ്ങളെ അതിജീവിച്ചവരാണ് നമ്മൾ. ഇത്തരം സാഹചര്യങ്ങളിൽ പ്രഷർ ചെക്ക് ചെയ്യാൻ നമുക്ക് വീട്ടിൽ തന്നെ ചില മാർഗ്ഗങ്ങൾ ചെയ്യാൻ സാധിക്കും.
എപ്പോഴും നമ്മൾ പ്രഷർ ചെക്ക് ചെയ്യുമ്പോൾ നടക്കുകയോ ഓടുകയോ ചെയ്യാതെ സമാധാനമായി ഒരിടത്ത് ഇരുന്നു വേണം നോക്കാൻ. ഭക്ഷണം കഴിച്ചതിന് അരമണിക്കൂറിനു ശേഷം മാത്രം എപ്പോഴും പ്രഷർ ചെക്ക് ചെയ്യാൻ ശ്രദ്ധിക്കുക. നാം ആശുപത്രികളിൽ ചെന്ന് പ്രഷർ ചെക്ക് ചെയ്യുമ്പോൾ അവർ ഉപയോഗിക്കുന്നത് മെർക്കുറി സ്ഫിഗ്മോമനോമീറ്റർ ആണ്.
ഇതിൽ പ്രഷർ ചെക്ക് ചെയ്യുന്നത് കറക്ട് ആയിരിക്കും. എന്നാൽ നന്നായി അറിയുന്ന ഒരാൾക്കു മാത്രമേ ഇതു ഉപയോഗിച്ച് പ്രഷർ നോക്കാൻ സാധിക്കൂ. അതിനാൽ ആശുപത്രികളിൽ ഡോക്ടേഴ്സ് ഉപയോഗിക്കുന്നത് ഈ ഉപകരണം ആയിരിക്കും. ഇതിൽ മെർക്കുറി ഉപയോഗിച്ചിട്ടുള്ളതിനാൽ ഇതിന്റെ ഡിസ്പോസൽ സാധ്യമല്ല.
അതിനാൽ ഇക്കോ ഫ്രണ്ട്ലി ആയിട്ടുള്ള മറ്റു ഉപകരണങ്ങൾ ഇപ്പോൾ വിപണിയിൽ ഉണ്ട്. അതിൽ ഒന്നാണ് അനാരോയിഡ് സ്ഫിഗ്നോമനോമീറ്റർ. അടുത്തത് ഡിജിറ്റൽ സ്ഫിഗ്നോമനോമീറ്റർ, ഈ ഇലക്ട്രോണിക് ഉപകരണമാണ് ഏറ്റവും എളുപ്പത്തിൽ പ്രഷർ ചെക്ക് ചെയ്യാൻ നമ്മളെ സഹായിക്കുന്നത്. ആദ്യമായി പ്രഷർ ചെക്ക് ചെയ്യുമ്പോൾ രണ്ടു കൈകളിലും ചെക്ക് ചെയ്ത്.
കൂടുതൽ പ്രഷർ ഉള്ളത് ഏത് കയ്യിലാണോ പിന്നീട് ചെയ്യുമ്പോൾ ആ കയ്യിൽ തന്നെ ചെക്ക് ചെയ്യാൻ ശ്രമിക്കുക. ദിവസവും ഒരേ സമയത്ത് പ്രഷർ ചെക്ക് ചെയ്യാൻ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.