തലയിൽ ഈരും പേനും വന്നിട്ടുള്ള ബുദ്ധിമുട്ട് നമ്മളിൽ പലർക്കും ഉണ്ടാകാറുണ്ട്. എന്നാൽ കുട്ടികളിലാണ് ഇവ കൂടുതൽ ഉണ്ടാകാറുള്ളത്. ദിവസവും ചീകി വൃത്തിയാക്കിയാലും ഇവ വീണ്ടും വീണ്ടും പെറ്റു പെരുകുന്നു. എന്നാൽ ഇതിനായുള്ള മരുന്നുകൾ ഉപയോഗിക്കുമ്പോൾ അത് തലയ്ക്കും മുടിക്കും ദോഷകരമാണ്. പലർക്കും മുടികൊഴിച്ചിൽ ഉണ്ടാവുകയും.
പലതരത്തിലുള്ള അലർജികൾ അനുഭവപ്പെടുകയും ചെയ്യും. തലയിലെ പേൻ ശല്യം മുഴുവനായും ഇല്ലാതാക്കാൻ നമുക്ക് വീട്ടിൽ തന്നെ ചില വിദ്യകൾ പ്രയോഗിക്കാം. ഇതിന് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല. ആദ്യ യൂസിൽ തന്നെ റിസൾട്ട് 100% ഉറപ്പുവരുത്താം. അതിനായി ഒരു കപ്പ് വെള്ളം എടുക്കുക. അതിലേക്ക് അര ടീസ്പൂൺ ഉപ്പ് നന്നായി.
അലിയിച്ചെടുക്കുക. ശേഷം സുർക്ക രണ്ടുമൂന്നു ടീസ്പൂൺ ചേർക്കാം. ഇവ നല്ലതുപോലെ യോജിപ്പിച്ച് എടുത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി തലയോട്ടിയിലും മുടിയിടങ്ങളിലും നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുക്കുക. അല്ലെങ്കിൽ ഒരു സ്പോഞ്ച് ഉപയോഗിച്ച് ഇത് തലയുടെ എല്ലാ ഭാഗത്തേക്കും തേച്ചുപിടിപ്പിക്കുക.
അരമണിക്കൂർ ഉണങ്ങാൻ വിട്ടതിനു ശേഷം. ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക. ഇത് ആഴ്ചയിൽ മൂന്ന് പ്രാവശ്യം എങ്കിലും തുടരെ ചെയ്യാം. യൂസിൽ തന്നെ നിങ്ങൾക്ക് റിസൾട്ട് കാണാൻ സാധിക്കും. വിനഗർ യാതൊരുവിധ സൈഡ് എഫക്ടും ഉണ്ടാക്കുന്നില്ല. ഉപ്പുവെള്ളം തലയിലെ വ്രണങ്ങളെ ഉണക്കുന്നതിന് സഹായിക്കും. കുട്ടികൾക്കും മുതിർന്നവർക്കും.
ഇത് ഒരുപോലെ ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണിത്. ഇത് ബോട്ടിലിൽ ആക്കി സൂക്ഷിചു ഇടയ്ക്കിടയ്ക്ക് എല്ലാം ഉപയോഗിക്കാം. തീർച്ചയായും പേൻ ശല്യം മാറിക്കിട്ടും. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.