പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫംഗസ് ബാധ മൂലം ഉണ്ടാകുന്ന ത്വക്ക് രോഗങ്ങൾ. ശരീരത്തിൽ പല ഭാഗത്തും ഉണ്ടാകുന്ന കറുപ്പ് നിറത്തോടുകൂടിയ അസ്സഹനീയമായ ചൊറിച്ചിലുകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നാം. നമ്മുടെ ത്വക്കിന്റെ രോഗപ്രതിരോധശേഷി നഷ്ടപ്പെടുമ്പോഴാണ് ഇത്തരം ഫംഗസുകളും ബാക്ടീരിയകളും നമ്മളെ ബാധിക്കുന്നത്. ശരീരത്തിൽ വൃത്താകൃതിയിൽ കാണപ്പെടുന്ന ചൊറിച്ചിലുകളും വരണ്ട ചർമ്മവും സോറിയാസിസ് ആണ്. അതുപോലെതന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും തലയിലും എല്ലാം .
ശൽക്കങ്ങൾ കട്ടിയായി കാണപ്പെടുന്നതും സോറിയാസിസിന്റെ ലക്ഷണമാണ്. കൂടാതെ അസഹനീയമായ ചൊറിച്ചിലും ചൊറിഞ്ഞടത്ത് പൊടിപൊടിയായി രക്തം പൊടിയുകയും ചെയ്യുന്നത് സോറിയാസിസിന്റെ ലക്ഷണമാണ്. സോറിയാസിസ് പലവിധത്തിൽ ഉണ്ട്. തലയിലും മറ്റു ശരീര ഭാഗങ്ങളിലും നശിച്ചുപോയ കോശങ്ങൾ അടിഞ്ഞുകൂടി കട്ടിയായി കാണപ്പെടുന്നു. ഇത് അടർത്തിയെടുക്കാൻ കഴിയും എന്നാൽ അടർത്തിയെടുത്ത ഭാഗത്ത് രക്തം പൊടിയുകയും ചെയ്യും. ഇത്തരം സോറിയാസിസിനെ പറയുന്നത് പ്ലക്ക് സോറിയാസിസ് എന്നാണ്. ചിലരുടെ ശരീരത്തിൽ ചുവന്ന കുത്തു കുത്തുകൾ ആയി കാണപ്പെടുന്നു.
കുട്ടികളിലും കൗമാരപ്രായക്കാരിലും ആണ് ഇത് കണ്ടുവരുന്നത്. ഇതിനെ പറയുന്നത് ഗുറ്റയ്റ്റ്സോറിയാസിസ് എന്നാണ്. ഇതിനു കാരണം ബാക്ടീരിയ ഇൻഫെക്ഷൻ ആണ്. എന്നാൽ ചിലരിൽ നഖങ്ങളെയാണ് സോറിയാസിസ് ബാധിക്കാറുള്ളത്. കൈകളിലെയും കാലുകളിലെയും നഖങ്ങളെ ബാധിക്കുന്ന സോറിയാസിന് പറയുന്ന പേരാണ് നെയിൽ സോറിയാസിസ്. നമ്മുടെ രോഗപ്രതിരോധശേഷി കുറയുന്നതുകൊണ്ട് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളുടെ പാർശ്വഫലങ്ങൾ ആയോ സോറിയാസിസ് ചിലരിൽ കണ്ടുവരാറുണ്ട്. നമ്മുടെ ശരീരത്തിലെ കുടലുകളുടെയും ആമാശയത്തിന്റെയും ആരോഗ്യം.
നല്ല രീതിയിൽ അല്ല എന്നുണ്ടെങ്കിൽ നമ്മളിൽ ദഹനക്കേട് മലബന്ധം തുടങ്ങിയവ കണ്ടു വരും. ഇത്തരം പ്രശ്നങ്ങളെ തുടർന്ന് ത്വക്ക് രോഗങ്ങൾ നമ്മളിൽ ഉണ്ടാകാൻ ഇടയുണ്ട്. ആട്ട മൈദ തുടങ്ങിയവയുടെ ഉപയോഗം കൂടുന്നതുകൊണ്ടും നമ്മളിൽ സോറിയാസിസ് വന്നേക്കാം. മദ്യപാനം പുകവലി തുടങ്ങിയതു ശീലങ്ങൾ ഉള്ളവരിൽ അസുഖത്തിന്റെ വ്യാപ്തി കൂടുന്നതിന് കാരണമാകും. കൂടാതെ അലർജിയുള്ള ഫുഡുകൾ കഴിക്കുന്നത് കൊണ്ടും കാലാവസ്ഥ വ്യതിയാനം കൊണ്ടും ചിലരിൽ അസുഖം വർദ്ധിക്കാൻ കാരണമാകുന്നു. ആയുർവേദ ഔഷധമായ ദന്തപാല വെളിച്ചെണ്ണയിൽ അഞ്ചുദിവസം ഇട്ടു വെച്ചതിനു ശേഷം പുരട്ടുന്നത് ഇത്തരം ബുദ്ധിമുട്ടുകളെ തടയുന്നതിന് സഹായിക്കും.കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണുക.