ഓരോ സ്ത്രീയുടെയും അഴക് എന്ന് പറയുന്നത് മുടിയാണ്. അതിനാൽ തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. എന്നാൽ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും താരനും. താരനും മുടികൊഴിച്ചിലും അകറ്റി മുടി സമൃദ്ധമായി വളരുന്നതിന് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് കാച്ചിയ എണ്ണ. നാട്ടിൽ നമുക്ക് ലഭ്യമായ പലതരം ഔഷധസസ്യങ്ങളും അങ്ങാടി മരുന്നുകളും ഇട്ട് ആട്ടിയ വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത ഹെയർ ഓയിലുകൾ ഉപയോഗിക്കുന്നത് മുടി സമൃദ്ധമായി വളരുന്നതിന് സഹായിക്കും.
പണ്ടുമുതലേ മുടിയുടെ സംരക്ഷണത്തിന് നാം ഉപയോഗിച്ച് വരുന്ന ഒന്നാണ് ചെമ്പരത്തി. ഏതൊരു എണ്ണയിലും ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ബ്രിങ്കരാജ അഥവാ കയ്യോന്നി. മുടിക്ക് കറുപ്പ് നിറം നൽകുന്നതിന് ഇത് സഹായിക്കും. അതുപോലെതന്നെ മൈലാഞ്ചി, കറ്റാർവാഴ, പൂവാംകുറുന്നില തുടങ്ങിയവയും മുടിയുടെ സംരക്ഷണത്തിന് വളരെ പ്രധാനപ്പെട്ടവയാണ്. കൂടാതെ തുളസി പനിക്കൂർക്ക, കീഴാർനെല്ലി, മുക്കുത്തി പൂവ്, തെച്ചിപ്പൂവ്, ഉഴിഞ്ഞ മുതലായവയും കാച്ചിയ എണ്ണയിൽ ഉപയോഗിക്കുന്നു. ഇത്രയും പച്ചമരുന്നുകൾക്ക് പുറമേ നാം ഇതിലേക്ക് 17 തരത്തോളം അങ്ങാടി മരുന്നുകളും ചേർക്കുന്നുണ്ട്.
ത്രിഫലം ദേവദാരു, രാമച്ചം, വെള്ളചന്ദനം, മുതലായവ അവയിൽ പ്രധാനപ്പെട്ടതാണ്. ഇവയെല്ലാം പൊടിച്ചു വേണം എണ്ണയിൽ ചേർക്കാൻ. കാച്ചിയ എണ്ണ ഉണ്ടാക്കുന്നതിന് ആട്ടിയ വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുക. വെളിച്ചെണ്ണ ചെറുതായി ഒന്ന് ചൂടായതിനു ശേഷം അരച്ചുവെച്ച് പച്ചമരുന്നുകളും അവയുടെ നീരുകളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഓരോ മരുന്നുകളും ഉപയോഗിക്കുന്നതുകൊണ്ട് ഓരോ ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. താരൻ ചൊറിച്ചിൽ മുടികൊഴിച്ചിൽ തലയിൽ ഉണ്ടാകുന്ന അണുബാധ തുടങ്ങിയവയ്ക്കെല്ലാം ഉപകാരപ്പെടുന്ന മരുന്നുകളാണ് നാം ഇതിൽ ചേർക്കുന്നത്.
ചേരുവകൾ എല്ലാം ചേർത്ത് കുറച്ചുനേരം റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം മാത്രമാണ് തീ കത്തിച്ച് എണ്ണ ചൂടാക്കി എടുക്കേണ്ടത്. ചേർക്കുന്ന മരുന്നുകളെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് എണ്ണ കാച്ചുന്നതിന്റെ പാകവും. മണല് പരുവം ആകുമ്പോൾ എണ്ണ വാങ്ങി വയ്ക്കണം. എണ്ണ പാകമാവാതെ ഉപയോഗിച്ചാൽ വേണ്ടത്ര ഗുണങ്ങൾ ലഭിക്കുകയില്ല. അതുപോലെതന്നെയാണ് പാകം ഏറിയാലും. അതിനാൽ വളരെ ശ്രദ്ധിച്ച് വേണം എണ്ണ കാച്ചി എടുക്കാൻ. എണ്ണ ഏകദേശം പാകമായി തുടങ്ങുമ്പോൾ മാത്രമാണ് അങ്ങാടി മരുന്നുകൾ പൊടിച്ചത് ചേർക്കേണ്ടത്. അതിനു മുൻപേ ചേർക്കുന്നത് കരിഞ്ഞു പോകുന്നതിന് കാരണമാകും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.