അനേകം ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് അമൃതാരിഷ്ടം. അമൃതാരിഷ്ടം എന്നതിൽ പ്രധാന ചേരുവമയായി ഉപയോഗിക്കുന്നത് ചിറ്റാമൃതാണ്. കൂടാതെ ചുക്ക് കുരുമുളക് തിപ്പല്ലി കൂവളം തുടങ്ങിയവയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒട്ടനവധി അസുഖങ്ങൾക്കുള്ള ഔഷധമായി അമൃതാരിഷ്ടം ഉപയോഗിച്ചുവരുന്നു. മുത്തങ്ങയും ശർക്കരയും പ്രധാന ചേരുവകൾ ആയി ഇതിൽ ഉണ്ട്. 23 ഓളം ആയുർവേദം മരുന്നുകൾ ചേർത്ത് ഉണ്ടാക്കുന്ന ഒരു ഔഷധമാണ് അമൃതാരിഷ്ടം. എല്ലാ ആയുർവേദ മരുന്ന് കമ്പനികളും ഈ ഔഷധം ഉണ്ടാക്കുന്നുണ്ട്. അതിനാൽ തന്നെ എല്ലാ ബ്രാൻഡിലും ഇത് ലഭ്യമാണ്.
450 എം എൽ ബോട്ടിലിന് വില വരുന്നത് 90 രൂപയാണ്. കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന വിട്ടുമാറാത്ത പനിക്ക് അമൃതാരിഷ്ടം ഔഷധമാണ്. ഇതിൽ അടങ്ങിയിട്ടുള്ള മുത്തങ്ങ എളുപ്പത്തിൽ പനി മാറുന്നതിന് സഹായിക്കും. ക്ഷീണം തളർച്ച എന്നിവ വിശേഷം മാറുന്നതിന് ഇതിൽ അടങ്ങിയിട്ടുള്ള ശർക്കര നമ്മുടെ ശരീരത്തിനുള്ള ഗ്ലൈസീമിക് ഇൻഡക്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ അമൃതാരിഷ്ടം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നുണ്ട്.
കൂടാതെ കഠിനമായ ജോലികൾ ചെയ്യുന്നവർക്ക് ഉണ്ടാകുന്ന ശരീരവേദനകളും മസിൽ വേദനകളും കോച്ചി പിടുത്തവും എല്ലാം പൂർണ്ണമായും വിട്ടുമാറുന്നതിന് ഡോക്ടർമാർ അമൃതാരിഷ്ടം നിർദ്ദേശിക്കാറുണ്ട്. കൂടാതെ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും അമൃതാരിഷ്ടം നമുക്ക് ഉപയോഗിക്കാൻ സാധിക്കും. ഗ്യാസ്ട്രബിൾ മാറുന്നതിനും ദഹനം നല്ല രീതിയിൽ നടക്കുന്നതിനും അമൃതാരിഷ്ടം പതിവാക്കുന്നത് നല്ലതാണ്.
കൂടാതെ നാം കഴിക്കുന്ന ആഹാരം നല്ല രീതിയിൽ ദഹിപ്പിക്കാനും അതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ ശരീരത്തിലേക്ക് അബ്സോർബ് ചെയ്യുന്നതിനും അമൃതാരിഷ്ടം സഹായിക്കുന്നു. അങ്ങനെ അനവധി പ്രശ്നങ്ങൾക്ക് അമൃതാരിഷ്ടം ഫലപ്രദമായ പരിഹാരമായി നമുക്ക് ഉപയോഗിക്കാം. ഇത്തരത്തിലുള്ള മരുന്നുകൾ വെറുതെ വാങ്ങി ഉപയോഗിച്ചാൽ അതിന്റെ ഗുണങ്ങൾ മുഴുവനായും നമുക്ക് ലഭിക്കില്ല.
അതിനാൽ തന്നെ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത് ഉപയോഗിക്കാവൂ. ഏതെങ്കിലും അസുഖങ്ങൾ ഉള്ള ആളുകൾ ആണെങ്കിൽ ഇത് കഴിക്കുന്നത് മൂലം അവർക്ക് അസുഖം മൂർച്ഛിക്കാൻ സാധ്യതയുണ്ട് അതായത് ഗ്യാസ് റിലേറ്റഡ് ആയുള്ള പ്രശ്നങ്ങൾ ഉള്ള ആളുകൾ ആണെങ്കിൽ അവർക്ക് അരിഷ്ടം അമിതമായി ഉപയോഗിക്കുന്നതുകൊണ്ട് ഗ്യാസ് വർധിക്കാൻ ഇടയാകും. അതിനാൽ കൃത്യമായി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വേണ്ടുന്ന അളവിൽ മാത്രമേ ഇത് ഉപയോഗിക്കാവൂ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.