പല ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് എങ്ങോട്ടെങ്കിലും അത്യാവശ്യമായി പോകാൻ നിൽക്കുന്ന സമയത്ത് ബാത്റൂമിൽ പോകാനുള്ള ആശങ്ക. അതുപോലെതന്നെ ചില ആളുകളിൽ വയറു വീർക്കൽ പുളിച്ചു തികട്ടൽ തുടങ്ങിയവയും ഉണ്ടാകാറുണ്ട്. ചില കുട്ടികളിൽ പരീക്ഷ എടുക്കുമ്പോൾ അമിതമായ വയറിളക്കവും മറ്റു ബുദ്ധിമുട്ടുകളും കണ്ടുവരുന്നു. ഇത്തരം അവസ്ഥയെ പൊതുവായി പറയുന്ന പേരാണ് ഐ ബി എസ്.
അമിതമായ ഉൽക്കണ്ഠയും ടെൻഷനും സ്ട്രെസ്സും ഉള്ളവരിലാണ് ഇത് കണ്ടുവരുന്നത്. ബ്ലൂട്ടൺ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ അഥവാ ചപ്പാത്തി ഓട്സ് മുതലായവ കഴിക്കുന്നവരിൽ ചില അലർജി ഉണ്ടാകാറുണ്ട് അതിനെ തുടർന്നും ഇത്തരം വയറിളക്കം ബുദ്ധിമുട്ടുകൾ ഉണ്ടാവാം. അതുപോലെതന്നെ പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമ്മളിൽ ഫംഗസ് ബാധ ഉണ്ടാകാം അങ്ങനെയും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
കൂടാതെ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകളും ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നു. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണോ ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്. ആ കാരണങ്ങളെ തടയുകയാണ് ഇതിനു വേണ്ട പരിഹാരം. അലർജിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക തുടർച്ചയായി ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർ അത് ഒഴിവാക്കുക, കൂടുതലായി സ്ട്രസ്സ് ഉള്ളവർ യോഗ പോലുള്ളവ ചെയ്തു സ്ട്രസ്സ് കുറയ്ക്കാൻ ശ്രമിക്കുക.
നല്ല രീതിയിലുള്ള ഭക്ഷണക്രമങ്ങൾ ചെയ്യുകയാണെങ്കിൽ ഐബിഎസ് പോലുള്ളവ തടയാൻ സാധിക്കും. നാരങ്ങ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നത് കുടലിലെ ചീത്ത ബാക്ടീരിയാസ് വർദ്ധിക്കുന്നത് തടയുകയും നല്ല ബാക്ടീരിയാസിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ദഹനം എളുപ്പമാക്കും. കൂടാതെ ധാരാളമായി വെള്ളം കുടിക്കുകയും തൈര് കറിവേപ്പില തുടങ്ങിയവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുകയും ചെയ്യുക. ഇതിലൂടെ ദഹനക്കേട് മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.