ഒട്ടുമിക്ക അമ്മമാരും നേരിടുന്ന ഒരു പ്രശ്നമാണ് ഉറക്കത്തിൽ കുട്ടികൾ മൂത്രമൊഴിക്കുന്നത്. ചില കുട്ടികൾ ഉറക്കത്തിൽ അറിയാതെ മൂത്രം ഒഴിക്കാറുണ്ട്. കുട്ടികളിൽ മാത്രമല്ല ചില സാഹചര്യങ്ങളിൽ വളരെ അപൂർവമായി മുതിർന്നവരിലും ഇത് കണ്ടു വരാറുണ്ട്. ഇത് അവർ ഒരിക്കലും അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല. അതുകൊണ്ട് ശിക്ഷിക്കരുത്. പല വിദ്യകളും ചെയ്തിട്ടും ഈ സ്വഭാവം കുട്ടികളിൽ മാറുന്നില്ല എങ്കിൽ നമുക്ക് ഒരു ഒറ്റമൂലി പ്രയോഗിച്ചു നോക്കാം.
ഞരമ്പുകൾക്ക് ഉണ്ടാകുന്ന തകരാറാണ് കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇതിന് കുട്ടികളെ ശിക്ഷിക്കാതെ നാം അവർക്ക് വേണ്ട ചികിത്സയും സംരക്ഷണവും നൽകുകയാണ് വേണ്ടത്. മുതിർന്ന കുട്ടികളിൽ ഉണ്ടാകുന്ന ഇത്തരം അനുഭവങ്ങൾ അവരിൽ മാനസികമായി പിരിമുറുക്കം ഉണ്ടാക്കുകയും അതുപോലെതന്നെ പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ തീർച്ചയായും ഇതിനെ ചികിത്സ ആവശ്യമാണ്.
പലതരത്തിലുള്ള മരുന്നുകളും ഉദാഹരണത്തിന് ഗുളികയായും ചൂർണമായും ഒറ്റമൂലിയായും യൂനാനിയിൽ ഇതിനു ചികിത്സയുണ്ട്. ചികിത്സ തുടങ്ങി മൂന്നുമാസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾ കണ്ടു തുടങ്ങും. പിന്നീട് ചികിത്സ തുടർന്ന് ഇത് പൂർണമായും മാറ്റിയെടുക്കാം. ഇതിനായി നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന ഒരു ഒറ്റമൂലി പരിചയപ്പെടാം. പരമ്പരാഗതമായി പല മരുന്നുകളിലും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അശ്വഗന്ധ.
അശ്വഗന്ധ ദിവസവും തേനിൽ ചാലിച്ച് കുട്ടികൾക്ക് നൽകുന്നത് കുട്ടികളിൽ ഉണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കുട്ടികൾക്ക് രാത്രിയിൽ അധികം വെള്ളം കുടിക്കാൻ കൊടുക്കാതിരിക്കുക. അതിനുശേഷം ഈ ഒറ്റമൂലി പ്രയോഗിക്കുകയാണെങ്കിൽ തീർച്ചയായും മാറ്റമുണ്ടാകും. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.