മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവർ ഒരുപാടാണ്. വലിയ സ്റ്റെപ്പുകൾ കേറുമ്പോൾ വേദനയുള്ളവർ കാൽ മുട്ടിനു ചുറ്റും നീരുണ്ടാവുക, തുടങ്ങിയ രീതിയിലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന ചെറിയ രീതിയിൽ മുട്ടിനു തെയ്മനം ഉള്ളവർ ഉണ്ട്. അസഹ്യമായ മുട്ട് വേദനകൊണ്ട് ബുദ്ധിമുട്ടുന്നവർ ഒരുപാടുണ്ട്. ഇങ്ങനെയുള്ളവർക്ക് ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് മുട്ട് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ. ഇങ്ങനെ മുട്ട് ശാസ്ത്രക്രിയക്കായി എത്തുന്ന രോഗിയുടെ എക്സ്റെ ആണ് ആദ്യം എടുക്കുന്നത്. കൂട്ടത്തിൽ ബ്ലഡ് ടെസ്റ്റും യൂറിൻ ടെസ്റ്റും ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള അനുബാധയുണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്.
അണുബാധ ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷം ഓപ്പറേഷൻ ചെയ്യുന്നു. മുട്ട് മാറ്റി വയ്ക്കൽ ശാസ്ത്രക്രിയയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം നല്ല ഓപ്പറേഷൻ തീയേറ്റർ ആണോ എന്നുള്ളതാണ്. ശാസ്ത്രക്രിയക്കു ശേഷം ഉണ്ടാകുന്ന അണുബാധയാണ് എല്ലാവരെയും പേടിപ്പിക്കുന്ന കാര്യം. നല്ല അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള, കണ്ടമിനേഷൻ ഒക്കെ നടത്തിയിട്ടുള്ള ഓപ്പറേഷൻ തിയേറ്റർ ശാസ്ത്രക്രിയക്കു ശേഷം ഉണ്ടാകാനിടയുള്ള അണുബാധയെ പൂർണമായും തടഞ്ഞു നിർത്തുന്നു. മറ്റൊരു സംശയം ഉണ്ടാകുന്നത് ഇങ്ങനെ ശാസ്ത്രക്രിയ ചെയ്യുമ്പോൾ എല്ലുകൾ കട്ട് ചെയ്യണോ എന്നതാണ്.
തുടയെല്ലിനും കാലിന്റെ എല്ലിനും ആഗ്രഭാഗത്തുള്ള തെയ്മനം മൂലമാണ് മുട്ട് വേദന വരുന്നത്. അപ്പോൾ ശാസ്ത്രക്രിയക്ക് ആഗ്രഹം ഭാഗത്ത് 10 മില്ലിമിറ്ററോളം ഭാഗം മാത്രമാണ് കട്ട് ചെയ്യുന്നത്. ഈ ഓപ്പറേഷൻ മക്സിമം 40 മിനിറ്റു മുതൽ 1 മണിക്കൂർ വരെ എടുക്കുന്നതാണ്. ഓപ്പറേഷൻ ശേഷം അന്ന് തന്നെ ആളുടെ കാല് മടക്കാനും നിവർത്താനും പറയുന്നു. അടുത്ത ദിവസം തന്നെ വാക്കറിന്റെ സഹായത്തോടെയും ഫിസിയോ തെറാപ്പിയുടെ സഹായത്തോടെയും നടക്കാൻ പറയുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ തന്നെ ശാസ്ത്രക്രിയയുടെ എല്ലാ തുന്നലുകളും എടുക്കുന്നതാണ്.
90% ചെറിയ തോതിൽ മുട്ട് വേദന ഉള്ളവർക്കും ശസ്ത്രക്രിയ ഇല്ലാതെ മുട്ട് വേദന മാറ്റാൻ കഴിയും. അങ്ങനെയുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം വേദന സംഹാരികൾ കഴിക്കുന്നതിലൂടെയും, കായികക്ഷമത കൂടിയ പണികൾ കുറക്കുന്നതിലൂടെയും വേദന കുറയ്ക്കാൻ സാധിക്കും. ഇന്ത്യൻ ടോയ്ലറ്റുകൾ ഉപയോഗിക്കാതിരിക്കുന്നതും നല്ലതാണ്. ശേഷം ചെറിയ തോതിൽ വ്യായാമം ചെയ്യുന്നത് മുട്ടിനു ചുറ്റുമുള്ള പേശികൾ ഫലപ്പെടുത്താൻ സഹായിക്കുന്നു. മുട്ട് വേദന സംബന്ധിച്ച പൂർണ വിവരങ്ങളും താഴെ നൽകിയ വീഡിയോയിൽ ഉണ്ട്. സന്ദർശിക്കുക.