ആർത്തവ സംബന്ധമായ പല പ്രശ്നങ്ങളും നേരിടുന്നവരാണ് നമ്മുടെ സമൂഹത്തിലെ മിക്ക സ്ത്രീകളും. ക്രമം തെറ്റിയുള്ള ആർത്തവവും ആർത്തവ സമയത്തുണ്ടാകുന്ന പല ബുദ്ധിമുട്ടുകളും മാനസിക പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. തുടർച്ചയായി മൂന്നുമാസം ആർത്തവത്തിൽ വ്യതിയാനം സംഭവിക്കുമ്പോഴോ അല്ലെങ്കിൽ രണ്ട് ആർത്തവങ്ങളുടെ ഇടയിലെ ദൈർഘ്യം കുറയുകയോ ആർത്തവസമയത്ത് അമിതമായ രക്തസ്രാവം ഉണ്ടാവുകയോ.
ചെയ്യുമ്പോഴാണ് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കേണ്ടത്. തുടർച്ചയായി ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവർക്ക് ഹോർമോൺ ഇൻ ബാലൻസ് ഉണ്ടാകാം. കൂടാതെ അമിതമായ സ്ട്രെസ്സ് ടെൻഷൻ തുടങ്ങിയവ അനുഭവിക്കുന്നവർക്കും ഹോർമോൺ ഇമ്പാലൻസ് സംഭവിക്കും. ഇത് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ആർത്തവവിരാമത്തിന്റെ സൂചനയായും 40 കഴിഞ്ഞ സ്ത്രീകളിൽ ആർത്തവ സംബന്ധമായ.
പ്രശ്നങ്ങൾ കണ്ടുവരുന്നു. കൂടാതെ പിസിഒഡി തൈറോയ്ഡ് തുടങ്ങിയവ ഉള്ളവർക്കും ഗർഭനിരോധന മാർഗമായ കോപ്പർട്ടി ഉപയോഗിക്കുന്നവർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതിനാൽ ഹോർമോൺ സംബന്ധമായ പ്രശ്നമാണോ അതോ ഗർഭാശയസംബന്ധമായ ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് സ്കാനിലൂടെ തിരിച്ചറിഞ്ഞതിനുശേഷം ചികിത്സ തുടരണം. ഇത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവർക്ക് വീട്ടിൽ നിന്ന് തന്നെ ആർത്തവ ക്രമക്കേടുകൾ നികത്താൻ ചില വഴികൾ.
ഉണ്ട്. ദിവസവും കുടിക്കുവാൻ ഉള്ള വെള്ളത്തിൽ കറുകപ്പട്ട അല്ലെങ്കിൽ ഇഞ്ചിയോ മഞ്ഞളോ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കാം. കൂടാതെ പെരുംജീരകം തലേദിവസം വെള്ളത്തിൽ ഇട്ടുവച്ച് കഴിക്കുന്നത് ആർത്തവ സംബന്ധമായ വേദനകൾക്ക് നല്ലതാണ്. അതുപോലെതന്നെ ഒരു ഗ്ലാസ് വെള്ളത്തിൽ ആപ്പിൾ സൈഡ് വിനഗർ 2 സ്പൂൺ ചേർത്ത് കുടിക്കുന്നത് നല്ലതാണ്. പപ്പായയും ഗ്രീൻടീയും ചേർത്ത് കഴിക്കാം. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.